തുടര്‍ തോല്‍വികളുടെ ഭാരമിറക്കി പഞ്ചാബ്; മുംബൈക്കെതിരെ 9 വിക്കറ്റ് ജയം

മുംബൈ ഉയര്‍ത്തിയ 132 റണ്‍സ് വിജയ ലക്ഷ്യം 9 വിക്കറ്റ് കയ്യില്‍ വെച്ച് 14 പന്തുകള്‍ ശേഷിക്കെ പഞ്ചാബ് മറികടന്നു
മുംബൈ ഇന്ത്യന്‍സിന് എതിരെ ക്രിസ് ഗെയ്‌ലിന്റെ ബാറ്റിങ്/ഫോട്ടോ:ഐപിഎല്‍, ട്വിറ്റര്‍
മുംബൈ ഇന്ത്യന്‍സിന് എതിരെ ക്രിസ് ഗെയ്‌ലിന്റെ ബാറ്റിങ്/ഫോട്ടോ:ഐപിഎല്‍, ട്വിറ്റര്‍

ചെന്നൈ: ഐപിഎല്ലില്‍ കരുത്തരായ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തി വിജയ വഴിയിലേക്ക് തിരികെ എത്തി പഞ്ചാബ് കിങ്‌സ്. മുംബൈ ഉയര്‍ത്തിയ 132 റണ്‍സ് വിജയ ലക്ഷ്യം 9 വിക്കറ്റ് കയ്യില്‍ വെച്ച് 14 പന്തുകള്‍ ശേഷിക്കെ പഞ്ചാബ് മറികടന്നു. 

52 പന്തില്‍ നിന്ന് 3 ഫോറും മൂന്ന് സിക്‌സും പറത്തി 60 റണ്‍സോടെ നായകന്‍ കെ എല്‍ രാഹുല്‍ പുറത്താവാതെ നിന്നു. 25 റണ്‍സ് നേടിയ മായങ്കിനെ രാഹുല്‍ ചഹര്‍ മടക്കിയെങ്കിലും 43 റണ്‍സുമായി രാഹുലിനൊപ്പം ജയം തൊടും വരെ ക്രിസ് ഗെയ്ല്‍ ക്രീസില്‍ നിന്നു. 

5 കളിയില്‍ നിന്ന് രണ്ട് ജയവും മൂന്ന് തോല്‍വിയുമായി പഞ്ചാബ് അഞ്ചാം സ്ഥാനത്തേക്ക് കയറി. 5 കളിയില്‍ നിന്ന് തന്നെ രണ്ട് ജയവും മൂന്ന് തോല്‍വിയുമായി നാലാം സ്ഥാനത്താണ് മുംബൈ. 

നേരത്തെ ടോസ് നേടിയ പഞ്ചാബ് മുംബൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 26-2ലേക്ക് മുംബൈ വീണെങ്കിലും രോഹിത്തും സൂര്യകുമാറും ചേര്‍ന്ന് കൂട്ടുകെട്ട് ഉയര്‍ത്തി. വിക്കറ്റ് നഷ്ടപ്പെടാതെ രോഹിത്തും സൂര്യകുമാറും കളിച്ചെങ്കിലും റണ്‍റേറ്റ് ഉയര്‍ത്താനായില്ല. 

രോഹിത് 52 പന്തില്‍ നിന്ന് 5 ഫോറും രണ്ട് സിക്‌സും പറത്തി 63 റണ്‍സ് നേടി. സൂര്യകുമാര്‍ 33 റണ്‍സ് എടുത്ത് പുറത്തായി. പൊള്ളാര്‍ഡ്, ഹര്‍ദിക്, ക്രുനാല്‍ എന്നിവര്‍ക്ക് അവസാന ഓവറുകളില്‍ വലിയ തോതില്‍ വെടിക്കെട്ട് നടത്താന്‍ സാധ്യമായതുമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com