കൊൽക്കത്തയ്ക്ക് ബാറ്റിങ് തകർച്ച, രാജസ്ഥാന് 134 റണ്‍സ് വിജയലക്ഷ്യം 

36 റണ്‍സെടുത്ത രാഹുല്‍ ത്രിപതി മാത്രമാണ് ഭേദപ്പെട്ട സ്കോർ നേടിയത്
നായകന്‍ ഒയിന്‍ മോര്‍ഗന്‍ റണ‍്ഔട്ട്/ ട്വിറ്റർ
നായകന്‍ ഒയിന്‍ മോര്‍ഗന്‍ റണ‍്ഔട്ട്/ ട്വിറ്റർ

മുംബൈ: ഐപിഎല്ലിൽ ഇന്നുനടക്കുന്ന മത്സരത്തിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് 134 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്തയ്ക്ക് 133 റണ്‍സെടുക്കാനെ കഴിഞ്ഞൊള്ളു. 36 റണ്‍സെടുത്ത രാഹുല്‍ ത്രിപതി മാത്രമാണ് ഭേദപ്പെട്ട സ്കോർ നേടിയത്. 

ടോസ് നേടി രാജസ്ഥാന്‍ കൊൽക്കത്തയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. അഞ്ചാം ഓവറിൽ ശുഭ്മാന്‍ ഗില്‍ ആണ് ആദ്യം പുറത്തായത്. അധികം വൈകാതെ നിതീഷ് റാണയുടെ വിക്കറ്റും വീണു. ഏഴുപന്തുകളില്‍ നിന്നും ആറുറണ്‍സെടുത്ത സുനില്‍ നരെയ്ന്‍ വന്നപാടെ മടങ്ങി. തൊട്ടുപിന്നാലെ എത്തിയ നായകന്‍ ഒയിന്‍ മോര്‍ഗന്‍ ഒരു പന്ത് പോലും നേരിടാതെ റണ്‍ ഔട്ടായി

 സ്‌കോര്‍ 94-ല്‍ നില്‍ക്കെ രാഹുല്‍ ത്രിപതിയും പുറത്തായി,   ആന്ദ്രെ റസ്സലിന് വെറും 9 റൺസ് മാത്രമേ സ്കോർ ബോർഡിൽ ചേർക്കാനായൊള്ളു. അതേ ഓവറില്‍ തന്നെ കാർത്തിക്കും ഔട്ടായി. കമ്മിന്‍സ് സ്‌കോര്‍ ഉയര്‍ത്താന്‍ നോക്കിയെങ്കിലും വിക്കറ്റിന് കീഴടങ്ങി. അവസാന പന്തില്‍ ശിവം മാവി കൂടി പുറത്തായതോടെ  കൊല്‍ക്കത്ത 133 റണ്‍സില്‍ ഒതുങ്ങി. 
‌‌‌
രാജസ്ഥാന് വേണ്ടി ക്രിസ് മോറിസ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുസ്താഫിസുര്‍ റഹ്മാന്‍, ചേതന്‍ സക്കറിയ, ജയ്‌ദേവ് ഉനദ്കട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com