ഒടുവില്‍ വിജയ വഴിയില്‍; മോറിസിനും സക്കറിയക്കും സഞ്ജുവിന്റെ അഭിനന്ദനം

വമ്പന്‍ താരങ്ങള്‍ക്കെതിരെ മത്സരിക്കാന്‍ മോറിസ് ഒരുങ്ങി നില്‍ക്കുന്നത് അദ്ദേഹത്തിന്റെ കണ്ണുകളില്‍ കാണാമെന്ന് സഞ്ജു പറഞ്ഞു
ക്രിസ് മോറിസ്/ഫോട്ടോ: ഐപിഎല്‍, ട്വിറ്റര്‍
ക്രിസ് മോറിസ്/ഫോട്ടോ: ഐപിഎല്‍, ട്വിറ്റര്‍

മുംബൈ: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് സീസണിലെ രണ്ടാം ജയത്തിലേക്ക് എത്തിയതിന് പിന്നാലെ ക്രിസ് മോറിസിനേയും ചേതന്‍ സക്കറിയയേയും അഭിനന്ദിച്ച് സഞ്ജു സാംസണ്‍. വമ്പന്‍ താരങ്ങള്‍ക്കെതിരെ മത്സരിക്കാന്‍ മോറിസ് ഒരുങ്ങി നില്‍ക്കുന്നത് അദ്ദേഹത്തിന്റെ കണ്ണുകളില്‍ കാണാമെന്ന് സഞ്ജു പറഞ്ഞു. 

എപ്പോഴും സന്തോഷവാനായി നില്‍ക്കുന്ന വ്യക്തിയാണ് ചേതന്‍ സക്കറിയ എന്നും സഞ്ജു പറഞ്ഞു. അകത്തും ഗ്രൗണ്ടിലും ഒരേപോലെയാണ് സക്കറിയ. ഭാവിയില്‍ ഒരുപാട് മത്സരങ്ങളില്‍ ഞങ്ങളെ ജയങ്ങളിലേക്ക് നയിക്കാന്‍ സക്കറിയക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു, സഞ്ജു പറഞ്ഞു. 

കഴിഞ്ഞ 4-5 മത്സരങ്ങളിലും ഞങ്ങളുടെ ബൗളര്‍മാര്‍ നന്നായാണ് കളിച്ചത്. ഒരുപാട് സാധ്യതകള്‍ എനിക്ക് മുന്‍പിലുണ്ട്. അവരെ നയിക്കുക എന്ന ഉത്തരവാദിത്വം ഞാന്‍ ആസ്വദിക്കുന്നതായും രാജസ്ഥാന്‍ നായകന്‍ പറഞ്ഞു. 

വാങ്കഡെയില്‍ ടോസ് നേടിയ രാജസ്ഥാന്‍ കൊല്‍ക്കത്തയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണര്‍മാര്‍ ഒരിക്കല്‍ കൂടി കൊല്‍ക്കത്തയ്ക്ക് നിരാശ സമ്മാനിച്ചു. റണ്‍സ് വഴങ്ങുന്നതില്‍ പിശുക്ക് കാണിച്ചും ഇടവേളകളില്‍ കൃത്യമായി വിക്കറ്റ് വീഴ്ത്തിയും രാജസ്ഥാന്‍ കൊല്‍ക്കത്തയെ 133ല്‍ പിടിച്ചു കെട്ടി. മോറിസ്‌ നാല് വിക്കറ്റ് വീഴ്ത്തി. 

139 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാനും തുടക്കത്തില്‍ തന്നെ പ്രഹരമേറ്റു. ബട്ട്‌ലര്‍ 5 റണ്‍സ് എടുത്ത് പുറത്തായി. യശസ്വി 22 റണ്‍സ് നേടി. പതിവ് ശൈലി വിട്ട് ബാറ്റ് ചെയ്ത് സഞ്ജു അവസാനം വരെ നിന്ന് വലിയ അപകടങ്ങളില്ലാതെ രാജസ്ഥാനെ ജയിപ്പിച്ചു കയറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com