കോവി‍ഡ് ഭീഷണി? ഐപിഎല്ലില്‍ നിന്ന് താരങ്ങളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു; ആദം സാംപയും കെയ്ന്‍ റിച്ചാര്‍ഡ്‌സനും നാട്ടിലേക്ക് മടങ്ങി

കോവി‍ഡ് ഭീഷണി? ഐപിഎല്ലില്‍ നിന്ന് താരങ്ങളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു; ആദം സാംപയും കെയ്ന്‍ റിച്ചാര്‍ഡ്‌സനും നാട്ടിലേക്ക് മടങ്ങി
റിച്ചാർഡ്ൻ, സാംപ/ ട്വിറ്റർ
റിച്ചാർഡ്ൻ, സാംപ/ ട്വിറ്റർ

അഹമ്മദാബാദ്: ഐപിഎല്ലില്‍ നിന്ന് താരങ്ങളുടെ കൊഴിഞ്ഞു പോക്ക് തുടരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സ് താരം ആര്‍ അശ്വിന്‍, രാജസ്ഥാന്‍ റോയല്‍സ് താരം ആന്‍ഡ്രു ടൈ എന്നിവര്‍ക്ക് പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം ങ്ങളായ ആദം സാംപ, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍ എന്നിവര്‍ ഐപിഎല്ലില്‍ നിന്ന് പിന്‍മാറുകയാണെന്ന് പ്രഖ്യാപിച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങുന്നത്. 

ഇരുവരും നാട്ടിലേക്ക് മടങ്ങുകയാണെന്ന് ആര്‍സിബി സ്ഥിരീകരിച്ചിട്ടുണ്ട്. ശേഷിക്കുന്ന ഐപിഎല്‍ പോരാട്ടങ്ങളില്‍ ഇരു താരങ്ങളുടേയും സാന്നിധ്യം ടീമിലുണ്ടാകില്ല. ഇരു താരങ്ങള്‍ക്കും സാധ്യമായ എല്ലാ രീതിയിലും ടീമിന്റെ പിന്തുണയുണ്ടാകുമെന്ന് ഫ്രാഞ്ചൈസി അധികൃതര്‍ വ്യക്തമാക്കി. 

സീസണില്‍ ഒന്നരക്കോടി മുടക്കിയാണ് ആര്‍സിബി സാംപയെ സ്വന്തമാക്കിയത്. റിച്ചാര്‍ഡ്‌സനെ നാല് കോടി രൂപയ്ക്കാണ് ടീം സ്വന്തമാക്കിയത്. 

രാജ്യത്ത് കോവിഡ് വ്യാപനം അതി ശക്തമായി തുടരുന്നതിനിടൊണ് താരങ്ങളുടെ കൊഴിഞ്ഞു പോക്ക്. വ്യക്തിപരമായ കാരണങ്ങളാണ് താരങ്ങളുടെ മടക്കത്തിന് കാരണമായി ഫ്രാഞ്ചൈസികള്‍ പറയുന്നതെങ്കിലും കോവിഡ് വ്യാപനം ഉയരുന്നത് വിദേശ താരങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com