'ഈ വിഷമ ഘട്ടത്തില്‍ കുടുംബത്തോടൊപ്പം നില്‍ക്കണം'- ഐപിഎല്ലില്‍ നിന്ന് പിന്‍മാറുന്നുവെന്ന് ആര്‍ അശ്വിന്‍

'ഈ വിഷമ ഘട്ടത്തില്‍ കുടുംബത്തോടൊപ്പം നില്‍ക്കണം'- ഐപിഎല്ലില്‍ നിന്ന് പിന്‍മാറുന്നുവെന്ന് ആര്‍ അശ്വിന്‍
അശ്വിൻ / ട്വിറ്റർ
അശ്വിൻ / ട്വിറ്റർ

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ നിന്ന് പിന്‍മാറുകയാണെന്ന പ്രഖ്യാപനവുമായി ഡല്‍ഹി ക്യാപിറ്റല്‍സ് സ്പിന്നര്‍ ആര്‍ അശ്വിന്‍. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കുടുംബത്തോടൊപ്പം നില്‍ക്കുന്നതിനായി താന്‍ ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങളില്‍ കളിക്കാനില്ലെന്ന് അശ്വിന്‍ വ്യക്തമാക്കി. നിലവിലെ സാഹചര്യം അനുകൂലമാണെങ്കില്‍ ടീമിലേക്ക് തിരിച്ചെത്തുമെന്നും അശ്വിന്‍ വ്യക്തമാക്കി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിന് പിന്നാലെയാണ് അശ്വിന്‍ തീരുമാനം പ്രഖ്യാപിച്ചത്. 

'ഈ വര്‍ഷത്തെ ഐപിഎല്ലില്‍ നിന്ന്  നാളെ മുതല്‍ ഞാന്‍ ഇടവേള എടുക്കുകയാണ്. എന്റെ കുടുംബവും ബന്ധുക്കളും കോവിഡിനെതിരെ പോരാടുകയാണ്. ഈ ദുഷ്‌കരമായ സമയങ്ങളില്‍ അവരെ പിന്തുണയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാര്യങ്ങള്‍ ശരിയായ ദിശയില്‍ പോയാല്‍ കളിക്കാന്‍ മടങ്ങിവരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നന്ദി ഡല്‍ഹി ക്യാപിറ്റല്‍സ്'- എന്ന കുറിപ്പും അദ്ദേഹം തന്റെ പിന്‍മാറല്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

ദിവസങ്ങള്‍ക്ക് മുന്‍പ് രാജസ്ഥാന്‍ റോയല്‍സ് സീമര്‍ ആന്‍ഡ്രു ടൈ വ്യക്തിപരമായ കാരണങ്ങളാല്‍ ഐപിഎല്ലില്‍ നിന്ന് പിന്‍മാറുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് അശ്വിനും ടൂര്‍ണമെന്റില്‍ തുടരാനില്ലെന്ന് തീരുമാനിച്ചത്. രാജസ്ഥാന്‍ റോയല്‍സിന്റെ മറ്റൊരു താരം ലിയാം ലിവിങ്‌സ്റ്റണും ടൂര്‍ണമെന്റ് ഉപേക്ഷിച്ച് മടങ്ങിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com