സിക്‌സ് 100 മീറ്റര്‍ കടന്നാല്‍ 12 റണ്‍സ്; പുതിയ നിയമത്തിനായി കെവിന്‍ പീറ്റേഴ്‌സന്‍ 

അതല്ലെങ്കില്‍ ഇംഗ്ലണ്ട് ക്രിക്കറ്റിന് തങ്ങളുടെ 100 ബോള്‍ ടൂര്‍ണമെന്റില്‍ ഇത് ഉള്‍പ്പെടുത്താം
കെവിന്‍ പീറ്റേഴ്‌സന്‍/ഫോട്ടോ: ട്വിറ്റര്‍
കെവിന്‍ പീറ്റേഴ്‌സന്‍/ഫോട്ടോ: ട്വിറ്റര്‍

ന്യൂഡല്‍ഹി: ട്വന്റി20 ക്രിക്കറ്റില്‍ 100 മീറ്ററിന് അപ്പുറം സിക്‌സ് പറന്നാല്‍ 12 റണ്‍സ് അനുവദിക്കണം എന്ന് ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്‌സന്‍. ട്വിറ്ററിലൂടെയാണ് പീറ്റേഴ്‌സന്‍ മാറ്റം ആവശ്യപ്പെടുന്നത്. 

ടി20 ക്രിക്കറ്റിലെ നിയമത്തില്‍ ഒരു കൂട്ടിച്ചേര്‍ക്കല്‍ വരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതല്ലെങ്കില്‍ ഇംഗ്ലണ്ട് ക്രിക്കറ്റിന് തങ്ങളുടെ 100 ബോള്‍ ടൂര്‍ണമെന്റില്‍ ഇത് ഉള്‍പ്പെടുത്താം. ഒരു ബാറ്റ്‌സ്മാന്‍ പറത്തുന്ന സിക്‌സ് 100 മീറ്റര്‍ കടന്നാല്‍ 12 റണ്‍സ് നല്‍കണം, പീറ്റേഴ്‌സന്‍ ട്വിറ്ററില്‍ കുറിച്ചു. 

പീറ്റേഴ്‌സന്റെ വാക്കുകളെ അനുകൂലിച്ചും പരിഹസിച്ചും പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്. ബൗള്‍ഡ് ആവുമ്പോള്‍ സ്റ്റംപ് തെറിച്ച് പോയാല്‍ രണ്ട് വിക്കറ്റ് അനുവദിക്കണം എന്നെല്ലാം പറഞ്ഞ് പീറ്റേഴ്‌സനെ ആരാധകര്‍ ട്രോളുന്നു. 

അടുത്തിടെ ബിഗ് ബാഷ് ലീഗില്‍ പല മാറ്റങ്ങളും കൊണ്ടുവന്നിരുന്നു. ആറ് ഓവര്‍ പവര്‍ പ്ലേ വ്യത്യസ്ത സമയത്ത് എടുക്കാം, മത്സരത്തിന്റെ ഏത് സമയത്തും കളിക്കാരെ സബ്സ്റ്റിറ്റിയൂട്ട് ചെയ്യാം എന്നീ നിയമങ്ങളാണ് ബിഗ് ബാഷ് ലീഗ് ഈ സീസണില്‍ നടപ്പിലാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com