തീപ്പൊരിയായി വീണ്ടും ഡിവില്ല്യേഴ്‌സ്; ഡല്‍ഹിക്ക് മുന്നില്‍ 172 റണ്‍സ് വിജയ ലക്ഷ്യം വച്ച് ആര്‍സിബി

തീപ്പൊരിയായി വീണ്ടും ഡിവില്ല്യേഴ്‌സ്; ഡല്‍ഹിക്ക് മുന്നില്‍ 172 റണ്‍സ് വിജയ ലക്ഷ്യം വച്ച് ആര്‍സിബി
എബി ഡിവില്ല്യേഴ്സിന്റെ ബാറ്റിങ്
എബി ഡിവില്ല്യേഴ്സിന്റെ ബാറ്റിങ്

അഹമ്മദാബാദ്: ഡല്‍ഹി ക്യാപിറ്റല്‍സിന് മുന്നില്‍ 172 റണ്‍സ് വിജയ ലക്ഷ്യം വച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. ടോസ് നേടി ഡല്‍ഹി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

തുടക്കത്തില്‍ പതറിയെ ആര്‍സിബിയെ എബി ഡിവില്ല്യേഴ്‌സിന്റെ തീപ്പൊരി ഇന്നിങ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. 42 പന്തില്‍ അഞ്ച് സിക്‌സും മൂന്ന് ഫോറും സഹിതം 75 റണ്‍സാണ് ഡിവില്ല്യേഴ്‌സ് അടിച്ചെടുത്തത്. സ്‌റ്റോയിനിസ് എറിഞ്ഞ അവസാന ഓവറില്‍ 23 റണ്‍സാണ് ഡിവില്ല്യേഴ്‌സ് അടിച്ചെടുത്തത്. 

ബാറ്റിങിന് ഇറങ്ങിയ ബാംഗ്ലൂരിനായി രജത് പടിതര്‍ 22 പന്തില്‍ 31 റണ്‍സും ഗ്ലെന്‍ മാക്‌സ്‌വെല്‍ 20 പന്തില്‍ 25 റണ്‍സും കണ്ടെത്തി. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 11 പന്തില്‍ 12 റണ്‍സെടുത്തു. മലയാളി താരം ദേവ്ദത്ത് പടിക്കല്‍ 14 പന്തില്‍ 17 റണ്‍സും കണ്ടെത്തി. 

ബാംഗ്ലൂരിന് നഷ്ടമായ അഞ്ച് വിക്കറ്റുകള്‍ അഞ്ച് ഡല്‍ഹി ബൗളര്‍മാര്‍ പങ്കിട്ടു. ഇഷാന്ത് ശര്‍മ, കഗിസോ റബാഡ, അവേശ് ഖാന്‍, അമിത് മിശ്ര, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ പങ്കിട്ടു. ഇരു ടീമുകളും അഹമ്മദാബാദില്‍ ആദ്യമായാണ് കളിക്കുന്നത്. ജയിക്കുന്ന ടീമിന് ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com