സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ഐപിഎല്ലില്‍ നിന്ന് പിന്മാറിയേക്കും; ഇന്ത്യ വിടാന്‍ ഉറച്ച് കൂടുതല്‍ താരങ്ങള്‍

ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് പൂര്‍ണ വിലക്കേര്‍പ്പെടുത്താനാണ് ഓസ്‌ട്രേലിയ തയ്യാറെടുക്കുന്നത്
സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍/ഫയല്‍ ചിത്രം
സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ഐപിഎല്ലില്‍ നിന്ന് പിന്മാറിയേക്കും. ഇന്ത്യയിലെ കോവിഡ് സാഹചര്യം വഷളായതിനെ തുടര്‍ന്നാണ് നീക്കം. 

നേരത്തെ രാജസ്ഥാന്‍ റോയല്‍സിന്റെ ഓസ്‌ട്രേലിയന്‍ താരം ആന്‍ഡ്ര്യു ടൈ, റോയല്‍ ചലഞ്ചേഴ്‌സിന്റെ ഓസീസ് താരങ്ങളായ ആദം സാംപ, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍ എന്നിവരും ഐപിഎല്ലില്‍ നിന്ന് പിന്മാറിയിരുന്നു. സീസണില്‍ ഇവര്‍ ഇനി കളിക്കില്ലെന്ന് അതാത് ഫ്രാഞ്ചൈസികളും വ്യക്തമാക്കി. 

ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് പൂര്‍ണ വിലക്കേര്‍പ്പെടുത്താനാണ് ഓസ്‌ട്രേലിയ തയ്യാറെടുക്കുന്നത്. ഇതിന് മുന്‍പ് ഓസ്‌ട്രേലിയയിലേക്ക് മടങ്ങാനാണ് സ്റ്റീവ് സ്മിത്തും വാര്‍ണറും ശ്രമിക്കുന്നതെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇന്ത്യയിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് 30 കളിക്കാര്‍, പരിശീലകര്‍, കമന്റേറ്റര്‍മാര്‍ ഇന്ത്യ വിടാന്‍ ആഗ്രഹിക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ തിരിച്ച് നാട്ടിലേക്ക് മടങ്ങുന്നതിലും സുരക്ഷിതം ബയോ ബബിളില്‍ തുടരുന്നതാണെന്ന് ഓസീസ് പേസര്‍ നഥാന്‍ കോള്‍ട്ടര്‍ നൈല്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com