വെല്ലുവിളി അറിഞ്ഞ് തന്നെയാണ് ഐപിഎല്ലിന് എത്തിയത്; പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കണം: ക്രിസ് ലിന്‍

ഏതാനും ഓസീസ് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയകിന് പിന്നാലെയാണ് ലിന്നിന്റെ പ്രതികരണം
ക്രിസ് ലിന്‍/ഫോട്ടോ: മുംബൈ ഇന്ത്യന്‍സ്, ട്വിറ്റര്‍
ക്രിസ് ലിന്‍/ഫോട്ടോ: മുംബൈ ഇന്ത്യന്‍സ്, ട്വിറ്റര്‍

 
മുംബൈ: ഐപിഎല്‍ അവസാനിക്കുമ്പോള്‍ പ്രത്യേക വിമാനത്തില്‍ തങ്ങളെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് മുംബൈ ഓപ്പണര്‍ ക്രിസ് ലിന്‍. ഏതാനും ഓസീസ് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയകിന് പിന്നാലെയാണ് ലിന്നിന്റെ പ്രതികരണം. 

ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് ഓസ്‌ട്രേലിയ വ്യക്തമാക്കിയിരുന്നു. ഇതോടെ ബാംഗ്ലൂരിന്റെ കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍, ആദം സാംപ, രാജസ്ഥാന്റെ റിച്ചാര്‍ഡ് ടൈ എന്നിവര്‍ ഐപിഎല്ലില്‍ നിന്ന് പിന്മാറി നാട്ടിലേക്ക് മടങ്ങി. 

സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ഡല്‍ഹി ക്യാപിറ്റല്‍സ് കോച്ച് റിക്കി പോണ്ടിങ്, കമന്റേറ്റര്‍ മാത്യു ഹെയ്ഡന്‍ എന്നിവരുള്‍പ്പെടെ പലരും ഓസ്‌ട്രേലിയയിലേക്ക് മടങ്ങാനുള്ള വഴി നോക്കുന്നതായാണ് റിപ്പോര്‍ട്ട്. നമ്മളേക്കാള്‍ മോശം അവസ്ഥയിലുള്ള ആളുകളുണ്ട്. പഴുതില്ലാത്ത ബബിളിലാണ് ഞങ്ങള്‍. അടുത്ത ആഴ്ച വാക്‌സിനും ലഭിക്കും. അതിനാല്‍ പ്രത്യേക വിമാനത്തില്‍ ഓസ്‌ട്രേലിയ ഞങ്ങളെ നാട്ടിലെത്തിക്കും എന്നാണ് കരുതുന്നത്, ലിന്‍ പറഞ്ഞു. 

ഇവിടെ ഞങ്ങള്‍ എളുപ്പ വഴികള്‍ ആവശ്യപ്പെടുകയല്ല. ഈ വെല്ലുവിളി അറിഞ്ഞ് തന്നെയാണ് ഐപിഎല്ലിന്റെ ഭാഗമായത്. എന്നാല്‍ ടൂര്‍ണമെന്റ് അവസാനിക്കുന്നതോടെ എത്രയും പെട്ടെന്ന് വീട്ടിലെത്താന്‍ സാധിച്ചിരുന്നെങ്കില്‍ നന്നായിരുന്നു, ലിന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com