കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഡഗൗട്ട്/ഫോട്ടോ: ട്വിറ്റര്‍
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഡഗൗട്ട്/ഫോട്ടോ: ട്വിറ്റര്‍

ഡഗൗട്ടില്‍ പ്രത്യക്ഷപ്പെട്ട 54ന് പിന്നിലെന്ത്? കൊല്‍ക്കത്തയുടെ കോഡ് തന്ത്രം

54 എന്ന നമ്പറാണ് ഒരുസമയം ഡഗൗട്ടില്‍ കണ്ടത്. ഇതിനെ പിന്നിലെ കാരണം എന്താവാം എന്ന് പറയുകയാണ് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്

അഹമ്മദാബാദ്: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഡഗൗട്ടില്‍ പ്രത്യക്ഷപ്പെട്ട നമ്പറുകളാണ് പഞ്ചാബിനെതിരായ കളിയില്‍ ആരാധകരെ കൗതുകത്തിലാക്കിയത്. 54 എന്ന നമ്പറാണ് ഒരുസമയം ഡഗൗട്ടില്‍ കണ്ടത്. ഇതിനെ പിന്നിലെ കാരണം എന്താവാം എന്ന് പറയുകയാണ് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്. 

പട്ടാളത്തില്‍ മാത്രമാണ് ഇതുപോലെ കോഡ് ഭാഷ കണ്ടിട്ടുള്ളത്. 54 എന്നത് അവരുടെ ഏതെങ്കിലും തന്ത്രത്തിന്റെ ഭാഗമായിരിക്കാം. ഏതെങ്കിലും പ്രത്യേക സമയത്ത് ഒരു പ്രത്യേക ബൗളറെ കൊണ്ട് എറിയിക്കുക എന്നത് പോലെ എന്തെങ്കിലും ആവാം അത്. ഡഗൗട്ടില്‍ നിന്ന് ക്യാപ്റ്റനും മാനേജ്‌മെന്റിനും ചെയ്യാന്‍ കഴിയുന്ന സഹായമാവും അത്, സെവാഗ് പറഞ്ഞു. 

എന്നാല്‍ ഡഗൗട്ടിലിരുന്ന് അവര്‍ക്ക് എതിരാളിയുടെ കളി മനസിലാക്കാനും അത് ക്യാപ്റ്റനെ അറിയിക്കാനും കഴിഞ്ഞാല്‍ പിന്നെ ആര്‍ക്ക് വേണമെങ്കിലും ക്യാപ്റ്റനായിക്കൂടേ? സ്വന്തം തോന്നലുകള്‍ക്കൊപ്പം പോവുന്നതില്‍ മോര്‍ഗന്‍ എന്ന ക്യാപ്റ്റനുള്ള ശക്തിക്ക് അങ്ങനെയെങ്കില്‍ ഇവിടെ ഒരു പ്രാധാന്യവും ഇല്ലെന്ന് സെവാഗ് പറഞ്ഞു. 

തുടരെ നാല് തോല്‍വിയിലേക്ക് വീണതിന് ശേഷം പഞ്ചാബിനെതിരെ ജയം പിടിച്ചത് കൊല്‍ക്കത്തയ്ക്ക് ആശ്വാസം നല്‍കുന്നു. ബൗളര്‍മാര്‍ പഞ്ചാബിനെ 123 റണ്‍സില്‍ ഒതുക്കിയതിന് ശേഷം മോര്‍ഗന്‍, രാഹുല്‍ ത്രിപദി എന്നിവരുടെ മികവില്‍ കൊല്‍ക്കത്ത ജയിച്ച് കയറുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com