ലങ്കൻ മുൻ പേസർ നുവാൻ സോയ്സക്ക് ആറ് വർഷത്തെ വിലക്ക്

ഇന്ത്യൻ വാതുവെപ്പ് സംഘം സമീപിച്ചത് മറച്ചുവെച്ചുവെന്നാണ് നുവാൻ സോയ്സക്ക് മേലുള്ള കുറ്റം
നുവാൻ സോയ്സ/ഫോട്ടോ: ഐസിസി
നുവാൻ സോയ്സ/ഫോട്ടോ: ഐസിസി

കൊളംബോ: ശ്രീലങ്കൻ മുൻ പേസറും എ ടീമിന്റെ കോച്ചുമായ നുവാൻ സോയ്സയ്ക്ക് ആറ് വർഷത്തെ വിലക്ക്. ഒത്തുകളിയിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയാണ് ഐസിസിയുടെ നടപടി. 

ഇന്ത്യൻ വാതുവെപ്പ് സംഘം സമീപിച്ചത് മറച്ചുവെച്ചുവെന്നാണ് നുവാൻ സോയ്സക്ക് മേലുള്ള കുറ്റം. ആരോപണത്തെ തുടർന്ന് 2018 ഒക്ടോബർ 31ന് സോയ്സയെ സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ കാലയളവും ഉൾപ്പെടുത്തി മുൻകാല പ്രാബല്യത്തോടെയാണ് ആറ് വർഷത്തെ വിലക്ക് ഐസിസി പ്രഖ്യാപിച്ചത്. 

ശ്രീലങ്കയ്ക്ക് വേണ്ടി 125 മത്സരങ്ങൾ കളിച്ച താരമാണ്. ഒരു ദശകം നീണ്ട കരിയറിൽ അഴിമതി വിരുദ്ധതയെ കുറിച്ച് ബോധവത്കരണം നടത്തുന്നതിനായുള്ള നിരവധി സെഷനുകൾ സോയ്സ പങ്കെടുത്തിട്ടുണ്ട്. ദേശിയ ടീം കോച്ചായിരിക്കെ മാതൃക കാണിക്കേണ്ട വ്യക്തിയിൽ നിന്നാണ് ഇത്തരം നടപടി ഉണ്ടായത് എന്നും ഐസിസി ജനറൽ മാനേജർ അലക്സ് മാർഷൽ പറഞ്ഞു. 

35 ടെസ്റ്റും 95 ഏകദിനവുമാണ് സോയ്സ ശ്രീലങ്കയ്ക്ക് വേണ്ടി കളിച്ചത്. 1997 മുതൽ 2007 വരെ നീണ്ടു നിൽക്കുന്നതായിരുന്നു കരിയർ. 2017ൽ യുഎഇയിൽ നടന്ന ടി10 ടൂർണമെന്റിൽ ലങ്കൻ ബൗളിങ് കോച്ചായിരിക്കെയാണ് ഇദ്ദേഹത്തിനെതിരെ ആദ്യം ആരോപണം ഉയരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com