മുംബൈക്ക് ആത്മവിശ്വാസമില്ല, പിച്ചുകളെ അവർ ഭയക്കുന്നതായി ലാറ

പിച്ചിനെ പേടിച്ചുള്ള മുംബൈയുടെ കളിയാണ് അവർക്ക് തിരിച്ചടിയാവുന്നത് എന്ന് വിൻഡിസ് ഇതിഹാസം ബ്രയാൻ ലാറ പറയുന്നു
മുംബൈ ഇന്ത്യന്‍സ് ടീം അംഗങ്ങള്‍/ഫോട്ടോ: ഐപിഎല്‍, ട്വിറ്റര്‍
മുംബൈ ഇന്ത്യന്‍സ് ടീം അംഗങ്ങള്‍/ഫോട്ടോ: ഐപിഎല്‍, ട്വിറ്റര്‍


ന്യൂഡൽഹി: ഐപിഎല്ലിൽ പ്രതീക്ഷ ഉണർത്തുന്ന തുടക്കമല്ല മുംബൈ ഇന്ത്യൻസിന്. കളിച്ച അഞ്ച് കളിയിൽ രണ്ടെണ്ണത്തിലാണ് രോഹിത്തിനും കൂട്ടർക്കും ജയിക്കാനായത്. ഇവിടെ പിച്ചിനെ പേടിച്ചുള്ള മുംബൈയുടെ കളിയാണ് അവർക്ക് തിരിച്ചടിയാവുന്നത് എന്ന് വിൻഡിസ് ഇതിഹാസം ബ്രയാൻ ലാറ പറയുന്നു. 

ജയിച്ചുകൊണ്ടിരിക്കുന്ന ടീമായ ആർസിബി എല്ലാ ​വേദികളിലേക്കും ആത്മവിശ്വാസത്തോടെയാണ് പോവുന്നത്. ആത്മവിശ്വാസം ഇല്ലാത്ത ടീമുകൾക്കാണ് കളിക്കുന്ന ​ഗ്രൗണ്ട് ഏതെന്നത് പ്രശ്നമാവുന്നത്. മുംബൈ ഇന്ത്യൻസിനെ കുറിച്ച് എനിക്ക് ആശങ്കയുണ്ട്, ലാറ പറഞ്ഞു. 

ഇനി അവർ മറ്റൊരു ​ഗ്രൗണ്ടിലാണ് കളിക്കാൻ പോവുന്നത്. ആ പിച്ചും കളിക്കാൻ വിഷമകരമാണ്. എങ്ങനെയാണ് മുംബൈ പെർഫോം ചെയ്യാൻ പോവുന്നത്? ഡബിൾ ചാമ്പ്യന്മാരെ കുറിച്ചോർത്ത് ഞാൻ വളരെ വളരെ ആശങ്കപ്പെടുന്നതായി ലാറ പറഞ്ഞു. 

ബാറ്റിങ്ങിൽ രോഹിത് ശർമയ്ക്ക് പുറമേ മറ്റ് ബാറ്റ്സ്മാന്മാർ ആരും ഫോമിലാണ് എന്നതിന്റെ ലക്ഷണങ്ങൾ പ്രകടമാക്കിയിട്ടില്ല. ബൗളിങ്ങിൽ കഴിഞ്ഞ 5 കളിയിൽ നിന്ന് 4 വിക്കറ്റ് മാത്രമാണ് ബൂമ്ര നേടിയത്. ഇത് മുംബൈയെ ആശങ്കപ്പെടുത്തുന്നതാണ്. കഴിഞ്ഞ കളിയിൽ ഈർപ്പത്തെ തുടർന്ന് ബൗളർമാർക്ക് പന്ത് ​ഗ്രിപ്പ് ചെയ്യാൻ കഴിയാതെ വന്നതോടെ 9 വിക്കറ്റിന്റെ തോൽവിയിലേക്കാണ് പഞ്ചാബിന് എതിരെ മുംബൈ വീണത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com