പ്രിയപ്പെട്ടവർ മരണക്കിടക്കയിലാവുമ്പോൾ ക്രിക്കറ്റിനല്ല പ്രാധാന്യം, ഏറ്റവും ദുർബലമായ ബയോ ബബിൾ: ആദം സാംപ

താൻ ഭാ​ഗമായതിൽ വെച്ച് ഏറ്റവും ദുർബലമായ ബയോ ബബിൾ സംവിധാനമാണ് ഐപിഎല്ലിലേത് എന്ന് ബാം​ഗ്ലൂരിന്റെ ഓസീസ് താരം ആദം സാംപ
ഓസ്‌ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ആദം സാംപ/ഫോട്ടോ: എപി
ഓസ്‌ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ആദം സാംപ/ഫോട്ടോ: എപി

മുംബൈ: താൻ ഭാ​ഗമായതിൽ വെച്ച് ഏറ്റവും ദുർബലമായ ബയോ ബബിൾ സംവിധാനമാണ് ഐപിഎല്ലിലേത് എന്ന് ബാം​ഗ്ലൂരിന്റെ ഓസീസ് താരം ആദം സാംപ. കഴിഞ്ഞ വർഷത്തേത് പോലെ യുഎഇയിൽ വെച്ച് ടൂർണമെന്റ് നടത്തണമായിരുന്നു എന്നും സാംപ പറഞ്ഞു. 

ഏതാനും ബയോ ബബിളുകളിൽ ഞങ്ങൾ ഭാ​ഗമായി കഴിഞ്ഞു. കൂട്ടത്തിൽ ഏറ്റവും ദുർബലമായി തോന്നിയത് ഐപിഎല്ലിലേത് ആണ്. ഇന്ത്യയിലെ ശുചിത്വത്തെ കുറിച്ചും കൂടുതൽ ശ്രദ്ധാലുവായിരിക്കണം എന്നുമാണ് എല്ലായ്പ്പോഴും കേൾക്കുന്നത്. ആറ് മാസം മുൻപ് യുഎഇയിൽ ഐപിഎൽ നടന്നപ്പോൾ ഇങ്ങനെ തോന്നിയിരുന്നില്ലെന്നും ആദം സാംപ പറഞ്ഞു.

ദുബായിൽ നടന്ന ഐപിഎൽ എല്ലാ അർഥത്തിലും സുരക്ഷിതമാണ് എന്ന തോന്നലാണ് നൽകിയത്. ഇത്തവണയും യുഎഇയിൽ ആയിരുന്നെങ്കിൽ നല്ലതായിരുന്നു. എന്നാൽ ഒരുപാട് രാഷ്ട്രീയ കാര്യങ്ങൾ ഇതിന് പിന്നിലുണ്ട്. ഈ വർഷം അവസാനമാണ് ടി20 ലോകകപ്പ് ഇവിടെ നടക്കുന്നത്. ക്രിക്കറ്റ് ലോകത്ത് അടുത്ത ചർച്ചാ വിഷയമാവുന്നത് ഇതായിരിക്കും. ആറ് മാസം ഒരു വലിയ കാലയളവാണ്. 

ഐപിഎൽ ഇപ്പോൾ തുടരുന്നത് ഒരുപാട്പേർക്ക് ആശ്വാസമാവും എന്ന് പറയുന്നു. എന്നാലത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ് അവരുടെ. തന്റെ പ്രിയപ്പെട്ടവരിൽ ഒരാൾ മരണ കിടക്കയിൽ കിടക്കുമ്പോൾ അവർക്ക് ക്രിക്കറ്റ് പ്രധാന്യം അർഹിക്കുന്നതാവില്ല. ഇവിടുത്തെ സാഹചര്യങ്ങളിൽ പരിശീലനം നടത്താൻ പോലുമുള്ള പ്രചോദനം നൽകുന്നില്ലെന്ന് ആദം സാംപ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com