ബയോ ബബിൾ വിടാൻ 10 മിനിറ്റ് മാത്രം, വിമാനം റദ്ദാക്കി; പോൾ റെയ്ഫൽ ഐപിഎല്ലിൽ തുടരും

ബയോ ബബിൾ വിടുന്നതിന് 10 മിനിറ്റ് മുൻപാണ് വിമാനം റദ്ദാക്കിയ വാർത്ത റെയ്ഫലിനെ തേടിയെത്തിയത്
പോൾ റെയ്ഫൽ/ഫോട്ടോ: ട്വിറ്റർ
പോൾ റെയ്ഫൽ/ഫോട്ടോ: ട്വിറ്റർ

മുംബൈ: ഐപിഎല്ലിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചെങ്കിലും ടൂർണമെന്റിൽ തുടരാൻ നിർബന്ധിതനായി ഓസ്ട്രേലിയൻ അമ്പയർ പോൾ റെയ്ഫൽ. പുറപ്പെടേണ്ടിയിരുന്ന വിമാനം റദ്ദാക്കിയതിനെ തുടർന്നാണ് ഇത്. 

ബയോ ബബിൾ വിടുന്നതിന് 10 മിനിറ്റ് മുൻപാണ് വിമാനം റദ്ദാക്കിയ വാർത്ത റെയ്ഫലിനെ തേടിയെത്തിയത്. ഇതോടെ വീണ്ടും ക്വാറന്റൈനിൽ ഇരിക്കുന്നതിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു. ബയോ ബബിൾ വിട്ടതിന് ശേഷം തിരികെ കയറണം എങ്കിൽ ഒരാഴ്ച ഐസൊലേഷനിൽ ഇരിക്കണം. മെയ് 15 വരെ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് ഓസ്ട്രേലിയ. 

ഞാൻ ശ്രമിച്ചു. ദോഹ വഴി പോവാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇന്നലെ ഞാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാലത് കാൻസലായി പോയി. ഇനിയൊരു അവസരം വരുമ്പോൾ തിരികെ പോവാൻ നോക്കും. കാരണം എന്താണ് ഇനി സംഭവിക്കാൻ പോവുന്നത് എന്ന് അറിയില്ലല്ലോ, ദി ഹെറാൾഡിന് നൽകിയ അഭിമുഖത്തിൽ റെയ്ഫൽ പറഞ്ഞു. 

ഐപിഎല്ലിലെ മലയാളി അമ്പയറായ നിതിൻ മേനോൻ ടൂർണമെന്റിൽ നിന്ന് പിന്മാറി. ഭാര്യ ഉൾപ്പെടെയുള്ള കുടുംബാം​ഗങ്ങൾക്ക് കോവിഡ് പോസിറ്റീവായതോടെയാണ് നിതിൻ മേനോന്റെ പിന്മാറ്റം. ആൻഡ്ര്യൂ ടൈ, ലിയാം ലിവിങ്സ്റ്റൺ, ആർ അശ്വിൻ, ആദം സാംപ, കെയ്ൻ റിച്ചാർഡ്സൻ എന്നീ കളിക്കാരും കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഐപിഎല്ലിൽ നിന്ന് പിന്മാറി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com