പാറ്റ് കമിൻസിന് പിന്നാലെ മറ്റൊരു ഐപിഎൽ താരം കൂടി; ഓക്സിജൻ എത്തിക്കാൻ ഹൈദരാബാദ് താരത്തിന്റെ സഹായം

സൺറൈസേഴ്സ് ഹൈദരാബാദിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ശ്രീവാത്സ് ​ഗോസ്വാമിയാണ് ഓക്സിജൻ എത്തിക്കാൻ ധനസഹായം നൽകിയത്
ശ്രീവാത്സ് ഗോസ്വാമി/ഫോട്ടോ: ഫെയ്സ്ബുക്ക്
ശ്രീവാത്സ് ഗോസ്വാമി/ഫോട്ടോ: ഫെയ്സ്ബുക്ക്


ഡൽഹി: കോവിഡ് വ്യാപനം മൂലം പ്രതിസന്ധിയിലായ രാജ്യത്തിന് നേർക്ക് സഹായഹസ്തം നീട്ടി മറ്റൊരു ഐപിഎൽ താരം കൂടി. സൺറൈസേഴ്സ് ഹൈദരാബാദിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ശ്രീവാത്സ്​ ഗോസ്വാമിയാണ് ഓക്സിജൻ എത്തിക്കാൻ ധനസഹായം നൽകിയത്. 

90000 രൂപയാണ് ജീവകാരുണ്യ സം​ഘടനയ്ക്ക് ഇതിന് വേണ്ടി ഹൈദരാബാദ് താരം കൈമാറിയത്. ഹൈദരാബാദിന് വേണ്ടി സീസണിൽ ഇതുവരെ ശ്രീവാത്സ് ​ഗ്രൗണ്ടിൽ ഇറങ്ങിയിട്ടില്ല. ​ഗ്രൗണ്ടിന് പുറത്തെ താരത്തിന്റെ പ്രവർത്തിക്ക് കയ്യടിക്കുകയാണ് ആരാധകർ. 

നേരത്തെ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് താരം പാറ്റ് കമിൻസ്, ഓസീസ് മുൻ പേസർ ബ്രെറ്റ് ലീ എന്നിവർ ഇന്ത്യക്ക് ധനസഹായം നൽകിയിരുന്നു. 48 ലക്ഷം രൂപയാണ് കമിൻസ് നൽകിയത്. പാകിസ്ഥാൻ മുൻ പേസർ അക്തർ, പാക് ക്യാപ്റ്റൻ ബാബർ അസം എന്നിവർ ഇന്ത്യയെ സഹായിക്കണം എന്ന ആഹ്വാനവുമായി എത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com