'ധോനിക്ക് ശേഷം കെയ്ൻ വില്യംസൺ ചെന്നൈ സൂപ്പർ കിങ്സ് നായകനാവണം, രവീന്ദ്ര ജഡേജ വൈസ് ക്യാപ്റ്റനും'

ധോനി പടിയിറങ്ങുന്നതോടെ കെയിൻ വില്യംസൺ ചെന്നൈ സൂപ്പർ കിങ്സിന്റെ നായക സ്ഥാനത്തേക്ക് എത്തണം എന്ന് ഇന്ത്യൻ മുൻ സ്പിന്നർ പ്ര​ഗ്യാൻ ഓജ
ധോനി/ഫയല്‍ ചിത്രം
ധോനി/ഫയല്‍ ചിത്രം


മുംബൈ: ധോനി പടിയിറങ്ങുന്നതോടെ കെയിൻ വില്യംസൺ ചെന്നൈ സൂപ്പർ കിങ്സിന്റെ നായക സ്ഥാനത്തേക്ക് എത്തണം എന്ന് ഇന്ത്യൻ മുൻ സ്പിന്നർ പ്ര​ഗ്യാൻ ഓജ. രവീന്ദ്ര ജഡേജയെ വൈസ് ക്യാപ്റ്റനാക്കാം എന്നും ഓജ പറഞ്ഞു. 

ഹൈദരാബാദിൽ വില്യംസണിനെ വേണ്ട വിധം ഉപയോ​ഗപ്പെടുത്തുന്നില്ല. അടുത്ത വർഷം മെ​ഗാ താര ലേലമുണ്ട്. എന്നാൽ അടുത്ത സീസണിലും ധോനി കളിക്കുകയാണ് ഇങ്ങനെ ഒരു ചോദ്യം തന്നെ ഉയരുന്നില്ല. എന്നാൽ ധോനി കളിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് വില്യംസണിനെ കൊണ്ടുവരാം എന്നും പ്ര​ഗ്യാൻ ഓജ പറഞ്ഞു. 

സുരേഷ് റെയ്നയാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ ഉപയാനകൻ. എന്നാൽ 2021 സീസണിലേക്കായി റെയ്നയെ ചെന്നൈ നിലനിർത്തിയത് റെയ്നയുടെ ഭാ​ഗമ്യമായി വിലയിരുത്തപ്പെടുന്നുണ്ട്. അടുത്ത മെ​ഗാ താര ലേലത്തിന് മുൻപായി റെയ്നയെ ചെന്നൈ റിലീസ് ചെയ്യാനാണ് സാധ്യത. ധോനിയുടെ പകരക്കാരനായി ഏറെ നാൾ ആശ്രയിക്കാൻ കഴിയുന്ന താരത്തെയാവും ചെന്നൈ ഇനി ലക്ഷ്യം വെക്കുക. 

പന്ത് ചുരണ്ടൽ വിവാദത്തിൽ ഡേവിഡ് വാർണർ ശിക്ഷിക്കപ്പെട്ടപ്പോഴാണ് വില്യംസൺ സൺറൈസേഴ്സ് ഹൈദരാബാ​ദിന്റെ നായകനായത്. 2018 ഐപിഎൽ ഫൈനലിലേക്കും വില്യംസൺ ഹൈദരാബാദിനെ നയിച്ചു. പുതിയ രണ്ട് ഐപിഎൽ ടീമുകൾ കൂടി അടുത്ത വർഷം വരുന്നതോടെ ഈ ടീമുകളെ നായക സ്ഥാനത്തേക്ക് ലക്ഷ്യം വെക്കുന്ന കളിക്കാരുടെ കൂട്ടത്തിൽ വില്യംസണും ഉണ്ടാവുമെന്ന് ഉറപ്പാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com