കെയ്ൻ റിച്ചാർഡ്സന് പകരക്കാരൻ, മുംബൈ ക്യാംപിൽ നിന്ന് കു​ഗ്ലൈനെ സ്വന്തമാക്കി ബാം​ഗ്ലൂർ

മുംബൈ ഇന്ത്യൻസിന്റെ നെറ്റ് ബൗളർ സ്കോട്ട് കു​ഗ്ലൈനാണ് ബാം​ഗ്ലൂർ ടീമിലേക്ക് എത്തിയത്
സ്കോട്ട് കുഗ്ലൈൻ/ഫോട്ടോ:ട്വിറ്റർ
സ്കോട്ട് കുഗ്ലൈൻ/ഫോട്ടോ:ട്വിറ്റർ

ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് നാട്ടിലേക്ക് മടങ്ങിയ കെയ്ൻ റിച്ചാർഡ്സന് പകരം പുതിയ താരത്തെ ടീമിലെത്തിച്ച് റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ. മുംബൈ ഇന്ത്യൻസിന്റെ നെറ്റ് ബൗളർ സ്കോട്ട് കു​ഗ്ലൈനാണ് ബാം​ഗ്ലൂർ ടീമിലേക്ക് എത്തിയത്. 

ന്യൂസിലാൻഡിന് വേണ്ടി 2 ഏകദിനവും 16 ടി20യും കളിച്ച താരമാണ് കു​ഗ്ലൈൻ. അഹമ്മദാബാദിൽ മുംബൈ ഇന്ത്യൻസ് ക്യാമ്പിലായിരുന്ന കു​ഗ്ലൈൻ ബാം​ഗ്ലൂരിന്റെ ബയോ ബബിളിലേക്ക് ചേർന്നു. കു​ഗ്ലൈന്റെ കോവിഡ് പരിശോധനാഫലം നെ​ഗറ്റീവാണ്. 

ബാം​ഗ്ലൂർ ടീമിൽ നിന്ന് ആദം സാംപയും നാട്ടിലേക്ക് മടങ്ങിയിരുന്നു. 48 മണിക്കൂർ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇവർക്ക് നാട്ടിലേക്ക് മടങ്ങാൻ സാധിച്ചത്. ദോഹ വഴി ഓസ്ട്രേലിയയിലേക്കാണ് ഇവരുടെ ഫ്ളൈറ്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com