4,4,4,4,4,4; രഹാനെയ്ക്ക് ശേഷം ഈ നേട്ടത്തിലേക്ക് എത്തുന്ന ആദ്യ താരമായി പൃഥ്വി ഷാ

പതിനാലാം ഐപിഎൽ സീസണിലെ വേഗമേറിയ അർധ സെഞ്ചുറിയും പൃഥ്വി തന്റെ പേരിലാക്കി
പൃഥ്വി ഷാ/ഫോട്ട: ഡൽഹി ക്യാപിറ്റൽസ്, ട്വിറ്റർ
പൃഥ്വി ഷാ/ഫോട്ട: ഡൽഹി ക്യാപിറ്റൽസ്, ട്വിറ്റർ

ന്യൂഡൽഹി: കൊൽക്കത്തയുടെ ശിവം മവിയെ ഒരോവറിൽ ആറ് പന്തും ബൗണ്ടറി കടത്തി പ്രഹരിച്ച് റെക്കോർഡ് ബുക്കിൽ പേരെഴുതി ചേർത്ത് ഡൽഹി ഓപ്പണർ പൃഥ്വി ഷാ. ഒരോവറിലെ ആറ് ഡെലിവറിയും ബൗണ്ടറി ലൈൻ കടത്തുന്ന രണ്ടാമത്തെ മാത്രം താരമായി പൃഥ്വി ഇവിടെ. 

14ാം ഐപിഎൽ സീസണിലെ വേ​ഗമേറിയ അർധ സെഞ്ചുറിയും പൃഥ്വി കൊൽക്കത്തക്കെതിരെ കുറിച്ചു. 18 പന്തിലാണ് ഡൽഹിയുടെ യുവതാരം അർധ ശതകം പിന്നിട്ടത്. 41 പന്തിൽ നിന്ന് പൃഥ്വി അടിച്ചെടുത്തത് 81 റൺസ്. ശിഖർ ധവാനൊപ്പം 132 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തിയതോടെ 156 റൺസ് വിജയ ലക്ഷ്യം ഡൽഹി അനായാസം മറികടന്നു. 

കൊൽക്കത്തക്കെതിരായ ജയത്തോടെ ഡൽഹി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കും എത്തി. പൃഥ്വിയാണ് കളിയിലെ താരം. തുടരെ ബൗണ്ടറി നേടുന്നതിനെ കുറിച്ചൊന്നും ഞാൻ ചിന്തിച്ചിരുന്നില്ല. ലൂസ് ബോൾസിനായാണ് കാത്തിരുന്നത്. ശിവം മവി ബൗൾ ചെയ്യാൻ എത്തുമെന്ന് എനിക്കറിയാമായിരുന്നു. നാലഞ്ച് വർഷം ഞങ്ങൾ ഒരുമിച്ച് കളിച്ചവരാണ്, പൃഥ്വി ഷാ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com