കത്തിക്കയറി ക്യാപ്റ്റന്‍ രാഹുല്‍; ഭേദപ്പെട്ട സ്‌കോര്‍ ആര്‍സിബിക്ക് മുന്നില്‍ വച്ച് പഞ്ചാബ് കിങ്‌സ്

കത്തിക്കയറി ക്യാപ്റ്റന്‍ രാഹുല്‍; ഭേദപ്പെട്ട സ്‌കോര്‍ ആര്‍സിബിക്ക് മുന്നില്‍ വച്ച് പഞ്ചാബ് കിങ്‌സ്
കെഎൽ രാഹുലിന്റെ ബാറ്റിങ്/ ട്വിറ്റർ
കെഎൽ രാഹുലിന്റെ ബാറ്റിങ്/ ട്വിറ്റർ

അഹമ്മദാബാദ്: ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെ വെടിക്കെട്ടിന്റെ മികവില്‍ 180 റണ്‍സ് വിജയ ലക്ഷ്യം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മുന്നില്‍ വച്ച് പഞ്ചാബ് കിങ്‌സ്. ടോസ് നേടി ബാംഗ്ലൂര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അവര്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. 

ക്യാപ്റ്റന്‍ രാഹുല്‍ 57 പന്തുകള്‍ നേരിട്ട് അടിച്ചെടുത്തത് 91 റണ്‍സ്. അഞ്ച് സിക്‌സും ഏഴ് ഫോറും സഹിതമാണ് രാഹുലിന്റെ സംഹാര താണ്ഡവം. 

യൂനിവേഴ്‌സ് ബോസ് ക്രിസ് ഗെയ്ല്‍ 24 പന്തില്‍ 46 റണ്‍സെടുത്തു. ആറ് ഫോറും രണ്ട് സിക്‌സും സഹിതമാണ് ഗെയ്‌ലിന്റെ വെടിക്കെട്ട്. ആര്‍സിബിയുടെ ജാമിസണ്‍ എറിഞ്ഞ ആറാം ഓവറില്‍ ഗെയ്ല്‍ അടിച്ചത് അഞ്ച് ഫോറുകള്‍. ആ ഓവറില്‍ പിറന്നത് 20 റണ്‍സ്. ഗെയ്‌ലിനെ ഡാനിയല്‍ സാംസ് മടക്കി. 

പിന്നീടെത്തിയ നിക്കോളാസ് പൂരന്‍ (പൂജ്യം), ദീപക് ഹൂഡ (അഞ്ച്), ഷാരൂഖ് ഖാന്‍ (പൂജ്യം) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങിയതോടെ പഞ്ചാബ് കുറഞ്ഞ സ്‌കോറില്‍ ഒതുങ്ങുമെന്ന് കരുതി. എന്നാല്‍ ഹര്‍പ്രീത് 27 പന്തില്‍ രണ്ട് സിക്‌സുകള്‍ സഹിതം 25 റണ്‍സുമായി പുറത്താകാതെ നിന്നതോടെ പഞ്ചാബ് മികച്ച സ്‌കോറിലെത്തുകയായിരുന്നു. പ്രഭ്‌സിമ്രാന്‍ സിങാണ് പുറത്തായ മറ്റൊരു പഞ്ചാബ് ബാറ്റ്‌സ്മാന്‍. 

ആര്‍സിബിക്കായി ജാമിസണ്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഡാനിയല്‍ സാംസ്, യുസ്‌വേന്ദ്ര ചഹല്‍, ഷഹബാസ് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com