സാമുഹിക അകലം പാലിച്ച ചുംബനം; ആരാധക ഹൃദയം തൊട്ട് സൂര്യകുമാറും ഭാര്യയും

രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ചതിന് പിന്നാലെ മുംബൈ താരം സൂര്യകുമാർ യാദവിന്റേയും ഭാര്യയുടേയും ചിത്രമാണ് ആരാധകരുടെ ഹൃദയം കീഴടക്കുന്നത്
സൂര്യകുമാർ യാദവും ഭാര്യയും/ഫോട്ടോ: ഇൻസ്റ്റഗ്രാം
സൂര്യകുമാർ യാദവും ഭാര്യയും/ഫോട്ടോ: ഇൻസ്റ്റഗ്രാം

അഹമ്മദാബാദ്: വിജയ വഴിയിലേക്ക് തിരികെ എത്തിയതിന്റെ ആശ്വാസത്തിലാണ് മുംബൈ ഇന്ത്യൻസ് ക്യാംപ്. രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ചതിന് പിന്നാലെ മുംബൈ താരം സൂര്യകുമാർ യാദവിന്റേയും ഭാര്യയുടേയും ചിത്രമാണ് ആരാധകരുടെ ഹൃദയം കീഴടക്കുന്നത്. 

​​​ചില്ല് വാതിലിന് അപ്പുറം നിന്ന് ഭാര്യ ദേവിഷ ഷെട്ടിയെ സൂര്യകുമാർ ചുംബിക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. സഹീർ ഖാന്റെ ഭാര്യ സാ​ഗരികയാണ് ഫോട്ടോ ആദ്യം ഇൻസ്റ്റയിലൂടെ പങ്കുവെച്ചത്. പിന്നാലെ ഇത് ആരാധകർ ഏറ്റെടുത്തു. 

സാമൂഹിക അകലം പാലിച്ചുള്ള ചുംബനം എന്നാണ് ഫോട്ടോയെ കുറിച്ച് സൂര്യകുമാർ പറയുന്നത്. കളിയിലേക്ക് വരുമ്പോൾ രാജസ്ഥാൻ റോയൽസിനെ ഡികോക്കിന്റെ ബാറ്റിങ് ബലത്തിൽ തകർത്താണ് മുംബൈ ജയം പിടിച്ചത്. ആറ് കളിയിൽ നിന്ന് മൂന്ന് തോൽവിയും മൂന്ന് ജയവുമായി പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ് മുംബൈ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com