ക്വാര്‍ട്ടര്‍ ജയിച്ചതിന്റെ ആഘോഷത്തിനിടെ അടിതെറ്റി, കാലിന് പരിക്ക്‌; ഐറിഷ് ബോക്‌സിങ് താരത്തിന് ഒളിംപിക്‌സ് നഷ്ടം

വാള്‍ഷിന്റെ ചാടിയുള്ള ആഘോഷത്തില്‍ കണങ്കാലിനാണ് പരിക്കേറ്റത്. വീല്‍ചെയറിലാണ് വാള്‍ഷ് മത്സര വേദി വിട്ടത്
ക്വാര്‍ട്ടര്‍ ഫൈനല്‍ ജയിച്ച ഐറിഷ് താരം എയ്ഡന്‍ വാള്‍ഷിന്റെ ആഘോഷം/ഫോട്ടോ: ട്വിറ്റര്‍
ക്വാര്‍ട്ടര്‍ ഫൈനല്‍ ജയിച്ച ഐറിഷ് താരം എയ്ഡന്‍ വാള്‍ഷിന്റെ ആഘോഷം/ഫോട്ടോ: ട്വിറ്റര്‍

ടോക്യോ: ക്വാര്‍ട്ടര്‍ ഫൈനല്‍ ജയിച്ചെങ്കിലും ഒളിംപിക്‌സില്‍ തുടര്‍ന്ന് മത്സരിക്കാന്‍ കഴിയാതെ ഐറിഷ് ബോക്‌സര്‍. ക്വാര്‍ട്ടര്‍ വിജയം പ്രഖ്യാപിക്കവെ റിംങ്ങില്‍ നടത്തിയ ആഘോഷ പ്രകടനത്തില്‍ എയ്ഡന്‍ വാള്‍ഷിന് പരിക്കേറ്റു. ഇതോടെ താരത്തിന് ഒളിംപിക്‌സില്‍ തുടര്‍ന്ന് മത്സരിക്കാനാവില്ല. 

വാള്‍ഷിന്റെ ചാടിയുള്ള ആഘോഷത്തില്‍ കണങ്കാലിനാണ് പരിക്കേറ്റത്. വീല്‍ചെയറിലാണ് വാള്‍ഷ് മത്സര വേദി വിട്ടത്. ഇതോടെ സെമി ഫൈനലില്‍ താരത്തിന് മത്സരിക്കാന്‍ കഴിഞ്ഞില്ല ബ്രിട്ടന്റെ പാറ്റ് മക്കോര്‍മക്കിനെയാണ് സെമി ഫൈനലില്‍ വാള്‍ഷ് നേരിടേണ്ടിയിരുന്നത്. 

ക്വാര്‍ട്ടര്‍ ജയിച്ചതോടെ വാള്‍ഷിന് വെങ്കല മെഡല്‍ ലഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയായിരുന്നു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം. സെമി ഫൈനല്‍ നടക്കുന്ന ഞായറാഴ്ച ആവുമ്പോഴേക്കും വാള്‍ഷിന് തിരികെ എത്താന്‍ കഴിയുമെന്നാണ് ഐറിഷ് സംഘം പ്രതീക്ഷിച്ചത്. എന്നാല്‍ പരിക്കില്‍ നിന്ന് മുക്തനാവാന്‍ കഴിഞ്ഞില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com