ഏഴ് സ്റ്റിച്ച്, കണ്ണിന് പരിക്ക്; തല ഉയര്‍ത്തി മടങ്ങി വരൂ; സതീഷ് കുമാറിന് കയ്യടി 

ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ താരത്തിന് മുന്‍പില്‍ തോല്‍വി സമ്മതിക്കേണ്ടി വന്നെങ്കിലും തല ഉയര്‍ത്തി നാട്ടിലേക്ക് മടങ്ങാനാണ് ആരാധകര്‍ പറയുന്നത്
ഒളിംപിക്‌സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ സതീഷ് കുമാര്‍/ഫോട്ടോ: പിടിഐ
ഒളിംപിക്‌സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ സതീഷ് കുമാര്‍/ഫോട്ടോ: പിടിഐ

സൂപ്പര്‍ ഹെവിവെയിറ്റില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനായി ഇന്ത്യയുടെ സതീഷ് കുമാര്‍ റിങ്ങിലേക്ക് എത്തുമോ എന്നതില്‍ ആശങ്ക ഉടലെടുത്തിരുന്നു. പ്രീക്വാര്‍ട്ടര്‍ മത്സരത്തിന് ഇടയില്‍ കണ്ണിന് പരിക്ക്, ഏഴ് സ്റ്റിച്ചുകളാണ് പ്രീക്വാര്‍ട്ടര്‍ പോര് ജയിച്ചതിന് പിന്നാലെ സതീഷിന് വേണ്ടി വന്നത്. ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ താരത്തിന് മുന്‍പില്‍ തോല്‍വി സമ്മതിക്കേണ്ടി വന്നെങ്കിലും തല ഉയര്‍ത്തി നാട്ടിലേക്ക് മടങ്ങാനാണ് ആരാധകര്‍ പറയുന്നത്. 

സൂപ്പര്‍ ഹെവിവെയിറ്റില്‍ ഉസ്‌ബെകിസ്താന്റെ ബഖോദിര്‍ ജലോലോവ് ആണ് സതീഷ് കുമാറിന്റെ ശ്രമങ്ങളെയെല്ലാം അനായാസം പ്രതിരോധിച്ചത്. എന്നാല്‍ കണ്ണിന് പരിക്കേറ്റിട്ടും മത്സരത്തിന് ഇറങ്ങാന്‍ കാണിച്ച സതീഷ് കുമാറിന്റെ നിശ്ചയദാര്‍ഡ്യത്തിന് കയ്യടിക്കുകയാണ് ആരാധകര്‍. 

ഒളിംപിക്‌സില്‍ സൂപ്പര്‍ ഹെവിവെയ്റ്റില്‍ മത്സരിക്കുന്ന ആദ്യ ഇന്ത്യന്‍ ബോക്‌സിങ് താരമാണ് സതീഷ് കുമാര്‍.ആദ്യ റൗണ്ടില്‍ ജലോലോവിനെതിരെ ആക്രമിച്ചാണ് സതീഷ് കുമാര്‍ തുടങ്ങിയത്. എന്നാല്‍ ജലോലോവിന്റെ കൃത്യതയാര്‍ന്ന പഞ്ചുകള്‍ ആദ്യ റൗണ്ട് ഉസ്‌ബെകിസ്താന്‍ താരത്തിന് അനുകൂലമാക്കി. പിന്നെയങ്ങോട്ട് ജലോലോവിന്റെ മികവിന് മുന്‍പില്‍ ഇന്ത്യന്‍ താരത്തിന്റെ പഞ്ചുകള്‍ക്ക് ഒന്നും ചെയ്യാനായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com