കൂട്ടിയിടിച്ച് ട്രാക്കില്‍ വീണിട്ടും ചീറിപ്പാഞ്ഞ് സിഫാന്‍; ഫിനിഷിങ് ലൈനില്‍ ഒന്നാമത്, വിഡിയോ 

നാല് മിനിറ്റ് 5.17 സെക്കന്‍ഡില്‍ ഫിനിഷിങ് ലൈന്‍ കടന്നാണ് സിഫാന്‍ സെമിയില്‍ പ്രവേശിച്ചത്
ചിത്രം: എ പി
ചിത്രം: എ പി

കാലിടറി വീണിട്ടും കുതിച്ചുയര്‍ന്ന് 1500മീറ്റര്‍ താണ്ടി ഒന്നാമതെത്തിയ നെതര്‍ലന്‍ഡ്‌സ് താരം സിഫാന്‍ ഹസന് കൈയടിക്കുകയാണ് കായിക പ്രേമികള്‍. ടോക്യോ ഒളിമ്പിക്‌സില്‍ മെഡല്‍ പ്രതീക്ഷിച്ചെത്തിയ ലോകചാമ്പ്യന്‍ സിഫാന്‍ നാല് മിനിറ്റ് 5.17 സെക്കന്‍ഡില്‍ ഫിനിഷിങ് ലൈന്‍ കടന്നാണ് സെമിയില്‍ പ്രവേശിച്ചത്. കെനിയന്‍ അത്‌ലറ്റ് ജെബിടോക്കുമായി കൂട്ടിയിടിച്ച് ട്രാക്കില്‍ വീണ സിഫാന്‍ അതിവേഗം മുന്നേറി ഒന്നാമതെത്തുകയായിരുന്നു. 

ഇന്ന് നടക്കുന്ന 5000 മീറ്റര്‍ ഫൈനലിലും സിഫാന്‍ മാറ്റുരയ്ക്കും. രണ്ട് തവണ ലോകചാമ്പ്യനായ കെനിയയുടെ ഒബിറിയുമായാണ് 5000മീറ്ററില്‍ താരത്തിന്റെ പോരാട്ടം. ടോക്യോയില്‍ 10,000മീറ്റര്‍ ഓട്ടത്തിലും താരം മത്സരിക്കുന്നുണ്ട്. മൂന്ന് മെഡല്‍ നേടുക എന്നതാണ് ലക്ഷ്യമെന്ന് സിഫാന്‍ പറഞ്ഞു. 

കടുത്ത ചൂടില്‍ വരുന്ന എട്ട് ദിവസത്തില്‍ ആറ് തവണ സിഫാന്‍ ട്രാക്കിലിറങ്ങണം. രണ്ട് മത്സരങ്ങള്‍ ഇന്ന് നടക്കുമ്പോള്‍ 1,500 , 10000 മീറ്റര്‍ ഫൈനലുകള്‍ വെള്ളി, ശനി ദിവസങ്ങളില്‍ അരങ്ങേറും. 2019 ലോക ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററിലും 10,000 മീറ്റര്‍ ഓട്ടത്തിലും സിഫാന്‍ ജയം സ്വന്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com