ദീപക് പൂനിയക്ക് സെമിയില്‍ തോല്‍വി, ഇനി വെങ്കലത്തിനായി പോര്

ഗുസ്തിയില്‍ രവി കുമാര്‍ ദഹിയ ഇന്ത്യക്കായി വെള്ളി മെഡല്‍ ഉറപ്പിച്ചപ്പോള്‍ നിരാശപ്പെടുത്തി ദീപക് പൂനിയ
ദീപക് പൂനിയ/ഫോട്ടോ: ട്വിറ്റര്‍
ദീപക് പൂനിയ/ഫോട്ടോ: ട്വിറ്റര്‍

ടോക്യോ: ഗുസ്തിയില്‍ രവി കുമാര്‍ ദഹിയ ഇന്ത്യക്കായി വെള്ളി മെഡല്‍ ഉറപ്പിച്ചപ്പോള്‍ നിരാശപ്പെടുത്തി ദീപക് പൂനി. സെമി ഫൈനലില്‍ അമേരിക്കന്‍ താരത്തോട് ദീപക് പൂനിയ തോല്‍വി സമ്മതിച്ചു. 

പുരുഷന്മാരുടെ 86കിലോ ഫ്രീസ്റ്റൈലില്‍ ഇനി ദീപക്കിന് വെങ്കല മെഡലിനായി മത്സരിക്കാം. 10-0 എന്ന സ്‌കോറിനാണ് ദീപക്കിന്റെ തോല്‍വി. ആഫ്രിക്കന്‍ ചാമ്പ്യന്‍ അഗിമോറിനെ 12-1ന് തോല്‍പ്പിച്ചാണ് നേരത്തെ ദീപക് പൂനിയ സെമിയില്‍ പ്രവേശിച്ചത്. 

ദീപകിന്റെ ആദ്യ ഒളിംപിക്‌സ് ആയിരുന്നു ഇത്. 2018ലെ ലോക ചാമ്പ്യനായ ഡേവിഡ് ടെയ്‌ലറെ അട്ടിമറിക്കുക എന്ന വലിയ കടമ്പയായിരുന്നു സെമിയില്‍ ദീപകിന്റെ മുന്‍പിലേക്ക് എത്തിയിരുന്നത്. ദീപക് പൂനയക്ക് മേല്‍ അമേരിക്കന്‍ താരം അനായാസം ജയം പിടിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com