ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം; രാഹുല്‍ ഓപ്പണറായേക്കും, രവീന്ദ്ര ജഡേജയ്ക്ക് പകരം ശര്‍ദുല്‍ താക്കൂറിന് സാധ്യത

കണ്‍കഷനെ തുടര്‍ന്ന് മായങ്ക് അഗര്‍വാളിന് ആദ്യ ടെസ്റ്റ് നഷ്ടമായതും ഇന്ത്യക്ക് തിരിച്ചടിയാണ്
ഫോട്ടോ: ബിസിസിഐ, ട്വിറ്റർ
ഫോട്ടോ: ബിസിസിഐ, ട്വിറ്റർ

ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇന്ന് ട്രെന്റ് ബ്രിഡ്ജില്‍ ആരംഭിക്കും. രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും ഇതോടെ തുടക്കമാവും. 

പരിക്കില്‍ വലഞ്ഞാണ് ഇന്ത്യ ഇറങ്ങുന്നത്. കണ്‍കഷനെ തുടര്‍ന്ന് മായങ്ക് അഗര്‍വാളിന് ആദ്യ ടെസ്റ്റ് നഷ്ടമായതും ഇന്ത്യക്ക് തിരിച്ചടിയാണ്. രോഹിത്തിനൊപ്പം കെ എല്‍ രാഹുല്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തേക്കും. രവീന്ദ്ര ജഡേജയ്ക്ക് പകരം ശര്‍ദുളിനെ ബൗളിങ് ഓള്‍റൗണ്ടറായി പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. 

നാല് പേസര്‍മാരുമായിട്ടാവും ഇന്ത്യ ഇറങ്ങുക. ബൂമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാവും മറ്റ് പേസര്‍മാര്‍. വലിയ വിമര്‍ശനം നേരിടുന്ന പൂജാരയ്ക്കും രഹാനെയ്ക്കും പോസിറ്റീവ് തുടക്കം ലഭിക്കേണ്ടതുണ്ട്. 2018ല്‍ 4-1നാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ തോറ്റത്. 

സെഞ്ചുറി വരള്‍ച്ച അവസാനിപ്പിക്കുക എന്ന ലക്ഷ്യമാവും കോഹ് ലിക്ക് മുന്‍പിലുള്ളത്. 2018ല്‍ ഇംഗ്ലണ്ടില്‍ മികച്ച ബാറ്റിങ് പുറത്തെടുക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന് കഴിഞ്ഞിരുന്നു. ഇടവേള കഴിഞ്ഞാണ് റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് ഇംഗ്ലണ്ട് എത്തുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്‍പ് കീവീസുമായി അവര്‍ രണ്ട് ടെസ്റ്റ് കളിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ പ്രധാന ടീമിനെയല്ല അവര്‍ ഇവിടെ ഇറക്കിയത്. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ മൂവിങ് ബോളിന് മുന്‍പില്‍ പതറി വീഴുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെയാണ് കണ്ടത്. എന്നാല്‍ അന്ന് മൂടിക്കെട്ടിയ കാലാവസ്ഥയായിരുന്നു ഇംഗ്ലണ്ടിലേത്. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര നടക്കുന്ന ഇംഗ്ലണ്ടിലെ വേനല്‍ കാലത്ത് ഇന്ത്യക്ക് പരമ്പര 5-0ന് സ്വന്തമാക്കാനുള്ള സാധ്യത വരെ മുന്‍പിലുണ്ടെന്നാണ് ഇംഗ്ലണ്ട് മുന്‍ താരം മോണ്ടി പനേസര്‍ പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com