ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റ്; ബാറ്റിങ് തെരഞ്ഞെടുത്ത് ഇംഗ്ലണ്ട്, അശ്വിനെ ഒഴിവാക്കി ഇന്ത്യ

കെ എല്‍ രാഹുലാണ് രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു. കെ എല്‍ രാഹുലാണ് രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. 

രവീന്ദ്ര ജഡേജയ്‌ക്കൊപ്പം ഓള്‍റൗണ്ടറായി ശര്‍ദുല്‍ താക്കൂറും പ്ലേയിങ് ഇലവനിലേക്ക് എത്തി. മുഹമ്മദ് സിറാജ്, ഷമി, ബൂമ്ര എന്നിവരാണ് പേസര്‍മാര്‍. രവീന്ദ്ര ജഡേജയല്ലാതെ മറ്റൊരു സ്‌പെഷ്യലൈസ്ഡ് സ്പിന്നറെ ഇന്ത്യ ഇറക്കിയിട്ടില്ല. 

ഇംഗ്ലണ്ട് നിരയിലേക്ക് ബെയര്‍‌സ്റ്റോയും സാം കറാനും തിരിച്ചെത്തി. സ്റ്റുവര്‍ട്ട് ബ്രോഡും ആന്‍ഡേഴ്‌സനും തന്നെയാണ് ഇംഗ്ലണ്ടിന്റെ പേസ് നിരയ്ക്ക് നേതൃത്വം നല്‍കുന്നത്. ഒലേ റോബിന്‍സനും ഇവര്‍ക്കൊപ്പം പേസ് നിരയിലേക്ക് എത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com