ടോക്യോ: ഹോക്കിയിലെ വെങ്കലത്തിനും ഗുസ്തിയിലെ രവി കുമാറിന്റെ വെള്ളിക്കും പിന്നാലെ ഇന്ത്യക്ക് ഇന്ന് വീണ്ടും മെഡല്‍ പ്രതീക്ഷ നല്‍കിയെങ്കിലും വെങ്കല പോരില്‍ വീണ് ദീപക് പൂനിയ. വെങ്കല പോരില്‍ സാന്‍ മരിനോയുടെ താരം 4-2നാണ് ദീപക് പൂനിയയെ വീഴ്ത്തിയത്.
2-0ന് ആദ്യം മുന്പില് നിന്നിരുന്നത് ദീപക് പൂനിയ ആയിരുന്നു എങ്കിലും അവസാന മിനിറ്റുകളില്‍ പോയിന്റ് വഴങ്ങി. സെമി ഫൈനലില്‍ ദീപക് പൂനിയ പുറത്തായിരുന്നു. ഇതോടെയാണ് വെങ്കല പോരിന് ഇറങ്ങിയത്.
വെങ്കല നേട്ടത്തിലേക്ക് ദീപക് എത്തിയിരുന്നു എങ്കില്‍ ഇന്ത്യയുടെ ലണ്ടന്‍ ഒളിംപിക്സിലെ ആറ് മെഡലുകള്‍ എന്ന നേട്ടത്തിനൊപ്പം ടോക്യോയില്‍ ഇന്ത്യ എത്തുമായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ