'എല്ലാം ഒരുമിച്ചാണ് ഞാനും ഗോള്‍പോസ്റ്റും പങ്കിടുന്നത്'; വൈറല്‍ ഫോട്ടോയ്ക്ക് പിന്നിലെ കാരണം പറഞ്ഞ് ശ്രീജേഷ് 

എല്ലാ സങ്കടങ്ങളും നിരാശകളും ഞാനും എന്റെ പോസ്റ്റും ഒരുമിച്ചാണ് പങ്കിടുന്നത്. അതുകൊണ്ടാണ് ഗോള്‍ പോസ്റ്റിന് മുകളില്‍ കയറി ഇരുന്ന് ആഘോഷിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ടോക്യോ: അതാണ് എന്റെ ഇടം, എന്റെ ജീവിത കാലം മുഴുവന്‍ ഞാന്‍ ചിലവഴിച്ചത് അവിടെയാണ്...ടോക്യോയില്‍ ഇന്ത്യ വെങ്കല മെഡല്‍ നേടിയതിന് പിന്നാലെ ഗോള്‍ പോസ്റ്റിന് മുകളിലിരിക്കുന്ന ഇന്ത്യന്‍ ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഈ ഫോട്ടോയെ കുറിച്ചുള്ള ശ്രീജേഷിന്റെ പ്രതികരണം ഇങ്ങനെ...

ഈ പോസ്റ്റിന്റെ ഉടമ ഞാനാണെന്ന് ഉയര്‍ത്തി കാണിക്കാനാണ് അങ്ങനെ ചെയ്തത്. എല്ലാ സങ്കടങ്ങളും നിരാശകളും ഞാനും എന്റെ പോസ്റ്റും ഒരുമിച്ചാണ് പങ്കിടുന്നത്. അതുകൊണ്ടാണ് ഗോള്‍ പോസ്റ്റിന് മുകളില്‍ കയറി ഇരുന്ന് ആഘോഷിച്ചത്, ശ്രീജേഷ് പറഞ്ഞു. 

ഇനി ഞാന്‍ ചിരിക്കട്ടെ എന്നാണ് ജര്‍മനിയെ 4-5ന് തോല്‍പ്പിച്ചതിന് ശേഷം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഫോട്ടോയ്‌ക്കൊപ്പം ശ്രീജേഷ് കുറിച്ചത്. ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനമാണ് ശ്രീജേഷില്‍ നിന്ന് വന്നത്. ഇന്ത്യയുടെ വന്‍മതില്‍ എന്ന വിളിപ്പേര് ശ്രീജേഷിന് ആരാധകര്‍ നല്‍കി കഴിഞ്ഞു. 

13 പെനാല്‍റ്റി കോര്‍ണറുകളാണ് ജര്‍മനിക്കെതിരെ ശ്രീജേഷിന് നേരിടേണ്ടി വന്നത്. അതില്‍ നിന്ന് അവര്‍ക്ക് ഗോളാക്കി മാറ്റാന്‍ സാധിച്ചത് ഒന്ന് മാത്രം. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ടീമിനും രാജ്യത്തിനും മഹത്തായ നിമിഷമായിരുന്നു അതെന്നാണ് ഇന്ത്യന്‍ നായകന്‍ മന്‍പ്രീത് സിങ് പ്രതികരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com