റിവ്യു എടുക്കാന്‍ വാദിച്ച് ഋഷഭ് പന്ത്, കയ്യടിച്ച് വിരാട് കോഹ്‌ലി

റിവ്യു എടുക്കണം എന്ന വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ വാദമാണ് ഇന്ത്യക്ക് രണ്ടാം വിക്കറ്റ് സമ്മാനിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം മുന്‍തൂക്കം നിലനിര്‍ത്തിയാണ് ഇന്ത്യ അവസാനിപ്പിച്ചത്. ഇന്ത്യന്‍ പേസര്‍മാര്‍ മികവിലേക്ക് എത്തിയപ്പോള്‍ സന്ദര്‍ശകര്‍ 188ന് ഓള്‍ഔട്ട്. ഈ സമയം ഗ്രൗണ്ടില്‍ രസകരമായ ഒരു സംഭവവും നടന്നു. 

ടോസ് നഷ്ടപ്പെട്ട് ഫീല്‍ഡ് ചെയ്യേണ്ടി വന്നെങ്കിലും ആദ്യ ഓവറില്‍ തന്നെ ബൂമ്രയുടെ സ്‌ട്രൈക്ക് എത്തി. ബേണ്‍സിനെ കൂടാരം കയറ്റിയെങ്കിലും രണ്ടാമത്തെ വിക്കറ്റിനായി ഇന്ത്യക്ക് കാത്തിരിക്കേണ്ടി വന്നു. ഇവിടെ റിവ്യു എടുക്കണം എന്ന വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ വാദമാണ് ഇന്ത്യക്ക് രണ്ടാം വിക്കറ്റ് സമ്മാനിച്ചത്. 

21ാം ഓവറില്‍ മുഹമ്മദ് സിറാജിന്റെ ഡെലിവറിയില്‍ ക്രൗലേയ്ക്ക് പിഴച്ചു. പാഡില്‍ തട്ടി പന്ത് നേരെ വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക്. ഇവിടെ പൂര്‍ണ ആത്മവിശ്വാസത്തോടെ ഋഷഭ് പന്ത് റിവ്യു വേണമെന്ന ആവശ്യത്തില്‍ ഉറച്ചു. എന്നാല്‍ അവിടെ ഇന്‍സൈഡ് എഡ്ജ് ഇല്ലാതിരുന്നതിനാല്‍ ബാറ്റ്‌സ്മാന്‍ രക്ഷപെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com