ധോനിയുടെ ബ്ലൂ ടിക്ക് പിന്‍വലിച്ച് ട്വിറ്റര്‍, രോഷമടക്കാനാവാതെ ആരാധകര്‍ 

ഇന്ത്യയെ ലോക കിരീടത്തിലേക്ക് എത്തിച്ച നായകന്റെ ട്വിറ്ററിലെ ബ്ലു ടിക്ക് നീക്കം ചെയ്തതോടെ വിമര്‍ശനവുമായി ആരാധകരെത്തുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോനിയുടെ ട്വിറ്റര്‍ അക്കൗണ്ടിലെ വെരിഫൈഡ് ടാഗ് പിന്‍വലിച്ച് ട്വിറ്റര്‍. ഇന്ത്യയെ ലോക കിരീടത്തിലേക്ക് എത്തിച്ച നായകന്റെ ട്വിറ്ററിലെ ബ്ലു ടിക്ക് നീക്കം ചെയ്തതോടെ വിമര്‍ശനവുമായി ആരാധകരെത്തുന്നു. 

സമൂഹമാധ്യമങ്ങളില്‍ സജീമല്ല ധോനി. ജനുവരി എട്ടിനാണ് ട്വിറ്ററില്‍ അവസാനമായി ധോനിയുടെ ട്വീറ്റ് എത്തിയത്. ധോനിയുടെ അക്കൗണ്ടില്‍ നിന്നും വേരിഫൈഡ് ബാഡ്ജ് പിന്‍വലിക്കാന്‍ ഉണ്ടായ കാരണം വ്യക്തമല്ല. 

ട്വിറ്ററില്‍ നിന്ന് ധോനി മാറി നില്‍ക്കുന്നതാവാം വേരിഫൈഡ് ബാഡ്ജ് പിന്‍വലിക്കാനുള്ള കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്. ധോനിയുടെ ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ഇപ്പോഴും വേരിഫൈഡ് ആണ്. 

ഐപിഎല്ലിനായുള്ള കാത്തിരിപ്പിലാണ് ധോനി. 2020 ഐപിഎല്‍ സീസണില്‍ ധോനിയും ചെന്നൈയും നിരാശപ്പെടുത്തി. എന്നാല്‍ 14ാം ഐപിഎല്‍ സീസണില്‍ മികച്ച തിരിച്ചു വരവാണ് ധോനിയും ചെന്നൈയും ആദ്യ ഭാഗത്ത് നടത്തിയത്. 7 മത്സരങ്ങളില്‍ അഞ്ചിലും ജയം പിടിച്ച് രണ്ടാം സ്ഥാനത്താണ് ചെന്നൈ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com