തുടരെ മൂന്ന് ബൗണ്ടറി, കൂറ്റന്‍ സിക്‌സ്; സാം കറാനെ പറപറത്തി ബൂമ്ര, കയ്യടിച്ച് സച്ചിനും

34 പന്തില്‍ നിന്ന് മൂന്ന് ഫോറും ഒരു സിക്‌സും പറത്തിയാണ് ബൂമ്ര 28 റണ്‍സ് നേടിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

നോട്ടിങ്ഹാം: 95 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ആണ് ഇംഗ്ലണ്ടിന് എതിരെ ഇന്ത്യ നോട്ടിങ്ഹാമില്‍ ഒന്നാം ഇന്നിങ്‌സില്‍ നേടിയത്. ലീഡ് ഉയര്‍ത്താന്‍ ഇന്ത്യയെ സഹായിച്ചത് ജഡേജ-രാഹുല്‍ സഖ്യത്തിന്റെ ചെറുത്ത് നില്‍പ്പും വാലറ്റത്തെ ബൂമ്രയുടെ ബൗണ്ടറികളും. 

34 പന്തില്‍ നിന്ന് മൂന്ന് ഫോറും ഒരു സിക്‌സും പറത്തിയാണ് ബൂമ്ര 28 റണ്‍സ് നേടിയത്. അതില്‍ സാം കറാനെ തുടരെ മൂന്ന് വട്ടം ബൂമ്ര ബൗണ്ടറി കടത്തി. പിന്നെ സാം കറാനെതിരെ ഒരു കൂറ്റന്‍ സിക്‌സും ഇന്ത്യയുടെ സ്റ്റാര്‍ പേസറില്‍ നിന്ന് വന്നു. സാം കറാനെതിരായ ബൂമ്രയുടെ ബാറ്റിങ് ആണ് ആരാധകരെ ഇപ്പോള്‍ കൗതുകത്തിലാക്കുന്നത്. 

അവസാന വിക്കറ്റില്‍ സിറാജും ബൂമ്രയും ചേര്‍ന്ന് 33 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തതോടെയാണ് ഇന്ത്യയുടെ ലീഡ് നൂറിന് അടുത്തേക്ക് എത്തിയത്. സാം കറാനെതിരെ പുള്‍ ഷോട്ടിലൂടെയാണ് ബൂമ്ര പന്ത് നിലം തൊടാതെ പറത്തിയത്. 

ബൂമ്രയുടെ സിക്‌സിന് കയ്യടിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കറും എത്തി. ബൂമ്രയുടെ ജീവിതത്തിലെ ഏറ്റവും മികച്ച ഷോട്ടാണ് ഇവിടെ കണ്ടത് എന്നാണ് സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചത്. മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 25 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com