'ബെഗ ഒഡി'... ബ്രിട്ടീഷ് ഹൈക്കമീഷണറെ കന്നഡ പഠിപ്പിക്കുന്ന രാഹുല്‍ ദ്രാവിഡ്! (വീഡിയോ)

'ബെഗ ഒഡി'... ബ്രിട്ടീഷ് ഹൈക്കമീഷണറെ കന്നഡ പഠിപ്പിക്കുന്ന രാഹുല്‍ ദ്രാവിഡ്! (വീഡിയോ)
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ബംഗളൂരു: രാഹുല്‍ ദ്രാവിഡ് കളിക്കുന്ന കാലത്ത് ഇന്ത്യയുടെ വന്‍ മതിലായിരുന്നു. വിരമിച്ച ശേഷം പുതിയ താരങ്ങളെ കണ്ടെത്തി അവരെ വളര്‍ത്തിയെടുക്കുന്നതിലടക്കം നിര്‍ണായക റോളിലാണ് അദ്ദേഹം. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചെയര്‍മാന്‍ കൂടിയായ ദ്രാവിഡ് പരിശീലകനെന്ന നിലയിലും ശ്രദ്ധേയ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ശിഖര്‍ ധവാന്റെ നേതൃത്വത്തിലുള്ള പരിമിത ഓവര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ശ്രീലങ്കന്‍ പര്യടനം കഴിഞ്ഞ് അദ്ദേഹം കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. 

ഇപ്പോഴിതാ ദ്രാവിഡിന്റെ ഒരു വീഡിയോ ശ്രദ്ധേയമാകുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമീഷണറായ അലക്‌സ് എല്ലിസിനെ കന്നഡ ഭാഷ പഠിപ്പിക്കുന്ന ദ്രാവിഡാണ് വീഡിയോയില്‍.  

ദ്രാവിഡുമൊത്തുള്ള നിമിഷങ്ങളെ രസകരമായ കുറിപ്പോടെ അദ്ദേഹം ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പോസ്റ്റ് ചെയ്തു. 'ഇന്ത്യന്‍ ഭാഷകളിലെ ക്രിക്കറ്റ് പദപ്രയോഗങ്ങള്‍ ഭാഗം 2. ഇന്ന്, ഞങ്ങള്‍ ബംഗളൂരുവിലാണ്. കോച്ച് ദ്രാവിഡിനേക്കാള്‍ മികച്ച ഏത് അധ്യാപകനാണ് എന്നെ കന്നഡ പഠിപ്പിക്കുക'- എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കിട്ടത്.  

'ഇംഗ്ലണ്ടും ഇന്ത്യയും ഇപ്പോള്‍ പരസ്പരം കളിക്കുകയാണല്ലോ. ഞാന്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ആവിഷ്‌കാരങ്ങള്‍ അന്വേഷിച്ച് ഇറങ്ങിയതാണ്. അതിന്റെ ഭാഗമായി ഞാന്‍ ബംഗളൂരുവില്‍ എത്തി. ഇവിടെ ഏറ്റവും മികച്ച കളിക്കാരിലൊരാളുടെ അടുത്തേയ്ക്കാണ് വന്നത്. അദ്ദേഹം എന്നെ കന്നഡ ഭാഷയിലെ ഒരു വാക്ക് പഠിപ്പിക്കാന്‍ പോകുന്നു'. 

പിന്നാലെ ദ്രാവിഡ് കന്നഡ ഭാഷയില്‍ ഒരു റണ്‍ എന്ന് അദ്ദേഹത്തെ പഠിപ്പിക്കുന്നു. 'ബെഗ ഒഡി' (വണ്‍ റണ്‍) എന്നാണ് ഒരു റണ്‍ എന്നതിന് കന്നഡയില്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com