പെണ്‍കുട്ടികളെ പോലെ കളിക്കണം, ടീം മീറ്റിങ്ങുകളില്‍ അതായിരുന്നു നിര്‍ദേശം: രുപിന്ദര്‍ പാല്‍ സിങ്

നമ്മുടെ പെണ്‍കുട്ടികള്‍ കളിക്കുന്നത് പോലെ കളിക്കണം എന്നാണ് ടീം മീറ്റിങ്ങുകളില്‍ പറഞ്ഞിരുന്നത് എന്നും രുപിന്ദര്‍ പാല്‍ സിങ് പറയുന്നു
ഇന്ത്യന്‍ ഹോക്കി ടീം/ഫോട്ടോ: ട്വിറ്റര്‍
ഇന്ത്യന്‍ ഹോക്കി ടീം/ഫോട്ടോ: ട്വിറ്റര്‍

ന്യൂഡല്‍ഹി: ഹോക്കി വനിതാ ടീമില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ടോക്യോയിലെ വെങ്കല പോരിനായി ഇറങ്ങിയതെന്ന് രുപിന്ദര്‍ പാല്‍ സിങ്. നമ്മുടെ പെണ്‍കുട്ടികള്‍ കളിക്കുന്നത് പോലെ കളിക്കണം എന്നാണ് ടീം മീറ്റിങ്ങുകളില്‍ പറഞ്ഞിരുന്നത് എന്നും രുപിന്ദര്‍ പാല്‍ സിങ് പറയുന്നു. 

പെണ്‍കുട്ടികളെ പോലെ കളിക്കണം. മീറ്റിങ്ങുകളില്‍ ഞങ്ങള്‍ ഇങ്ങനെയാണ് പറയുക. അവര്‍ അവരുടെ ആദ്യ മൂന്ന് കളിയും തോറ്റിരുന്നു. അവിടെ നിന്നാണ് തിരികെ കയറി ക്വാര്‍ട്ടറും സെമി ഫൈനലും കളിച്ചത്. മികവിലേക്ക് ഉയരാന്‍ അവര്‍ ഞങ്ങള്‍ക്ക് പ്രചോദനമായി, രുപീന്ദര്‍ പറഞ്ഞു. 

സ്വര്‍ണ മെഡല്‍ ജേതാക്കളായ നെതര്‍ലാന്‍ഡ്‌സിനോട് 1-5 എന്ന തോല്‍വിയോടെയാണ് ഇന്ത്യന്‍ വനിതാ ടീം ടോക്യോയില്‍ ഒളിംപിക്‌സ് പോര് ആരംഭിച്ചത്. പിന്നാലെ ജര്‍മനിയോട് 0-2ന് തോറ്റു. ബ്രിട്ടനോട് 1-4ന് തോറ്റതോടെ ഇന്ത്യന്‍ വനിതാ ടീമിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യതകള്‍ അവസാനിച്ചതായി ഏവരും കരുതി. 

എന്നാല്‍ മൂന്ന് തുടര്‍ ജയങ്ങളുമായാണ് ഇന്ത്യന്‍ വനിതാ സംഘം തിരികെ കയറി വന്നത്. സ്വര്‍ണ മെഡല്‍ നേടാന്‍ സാധ്യത കല്‍പ്പിച്ചിരുന്ന ഓസ്ട്രിയയെ 1-0ന് തോറ്റാണ് അവര്‍ സെമി ഫൈനല്‍ ഉറപ്പിച്ചത്. എന്നാല്‍ സെമിയിലും വെങ്കല പോരിലും വനിതാ ടീമിന് കാലിടറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com