‘നെയ്മറിനോട് ഇഷ്ടം, പാരിസിൽ സന്തോഷവാൻ‘- ലയണൽ മെസി പറയുന്നു

‘നെയ്മറിനോട് ഇഷ്ടം, പാരിസിൽ സന്തോഷവാൻ‘- ലയണൽ മെസി പറയുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പാരിസ്: യൂറോപ്പിലെ എലൈറ്റ് കിരീടമായ ചാമ്പ്യൻസ് ലീ​ഗിൽ ഇന്നുവരെ മുത്തമിടാൻ പാരിസ് സെന്റ് ജെർമെയ്ന് (പിഎസ്ജി) സാധിച്ചിട്ടില്ല. നെയ്മറിനേയും എംബാപ്പെയേയും ഇപ്പോൾ സാക്ഷാൽ ലയണൽ മെസിയെയും അവർ ടീമിലെത്തിച്ചതിന്റെ പിന്നിലെ ചേതോവികാരവും മറ്റൊന്നല്ല. മെസിയുടെ വരവോടെ പിഎസ്ജിയുടെ വരുമാനത്തിലും മറ്റും വലിയ മാറ്റങ്ങളും സംഭവിക്കും. നിലവിൽ രണ്ട് വർഷത്തേക്കാണു കരാറെങ്കിലും മൂന്നാമതൊരു വർഷം കൂടി പിഎസ്ജിയിൽ തുടരാനും കരാറിൽ വ്യവസ്ഥയുണ്ട്.

ബാഴ്സലോണയുമായുള്ള വൈകാരിക ബന്ധം മെസി പലപ്പോഴായി തുറന്നു പറഞ്ഞിട്ടുണ്ട്. ആ ബാഴ്സയെ ഉപേക്ഷിച്ച് മെസി മറ്റൊരു ടീമിൽ ചേരുമ്പോൾ അദ്ദേഹത്തിന്റെ ഉള്ളിൽ എന്തായിരിക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കിയത്. എന്നാൽ താൻ പാരിസിൽ സന്തോഷവാനാണെന്ന് മെസി വ്യക്തമാക്കി. 

‘ബാഴ്സലോണ വിടേണ്ടി വന്നെങ്കിലും ശരിയായ ക്ലബിലാണു ‍ഞാൻ എത്തിയത്. ഞാൻ ഇവിടെ സന്തോഷവാനാണ്. എന്റെ ലക്ഷ്യവും സ്വപ്നവും മറ്റൊരു ചാമ്പ്യൻസ് ലീഗ് കിരീടമാണ്’- മെസി പറഞ്ഞു. 

‘ബ്രസീൽ താരം നെയ്മർ ക്ലബിലുള്ളതും പിഎസ്ജി തിരഞ്ഞെടുക്കാൻ എന്നെ പ്രേരിപ്പിച്ചു. എന്റെ വരവോടെ നെയ്മറിന് നിർണായക റോളായിരിക്കും ടീമിൽ. പിഎസ്ജി ടീമിലേക്കു നോക്കൂ, ഈ ക്ലബിൽ ചേരാൻ എന്നെ പ്രേരിപ്പിച്ചത് എന്താണെന്നു വ്യക്തമാകും. അർജന്റീനക്കാരായ എയ്ഞ്ചൽ ഡി മരിയ, ലിയാൻഡ്രോ പരേഡസ് എന്നിവർ ടീമിലുള്ളതും സന്തോഷം തരുന്നു’ – മെസി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com