സ്വര്‍ണ മെഡല്‍ കടിച്ച് മേയര്‍; രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍; ഒടുവില്‍ മെഡല്‍ മാറ്റി നല്‍കി ഒളിംപിക്‌സ് അധികൃതര്‍

മേയര്‍ കടിച്ച മെഡലിന് പകരം പുതിയ മെഡല്‍ കായിക താരത്തിന് നല്‍കണം എന്ന ആരാധകരുടെ ആവശ്യം അംഗീകരിച്ച് ഒളിംപിക്‌സ് അധികൃതര്‍
ഫോട്ടോ: ട്വിറ്റര്‍
ഫോട്ടോ: ട്വിറ്റര്‍

ടോക്യോ: മേയര്‍ കടിച്ച മെഡലിന് പകരം പുതിയ മെഡല്‍ കായിക താരത്തിന് നല്‍കണം എന്ന ആരാധകരുടെ ആവശ്യം അംഗീകരിച്ച് ഒളിംപിക്‌സ് അധികൃതര്‍. സോഫ്റ്റ് ബോളിലെ ജപ്പാന്‍ ടീമംഗമായ മിയു ഗോട്ടയുടെ മെഡല്‍ ആണ് മേയര്‍ കടിച്ചത്. 

ഒളിംപിക്‌സ് മെഡലും കടിച്ച് പോഡിയത്തില്‍ നില്‍ക്കുന്നതാണ് ഏതൊരു കായിക താരത്തിന്റേയും സ്വപ്നം. എന്നാല്‍ ഇത്തവണ ടോക്യോയില്‍ ആ പതിവ് ഉണ്ടായിരുന്നില്ല. കോവിഡ് ആണ് അതിലൊരു കാരണം. ഇലക്ട്രോണിക് ഉപകരണങ്ങള്‍ റീസൈക്കിള്‍ ചെയ്ത് മെഡല്‍ നിര്‍മിച്ചിരിക്കുന്നു എന്നതാണ് മെഡല്‍ കടിക്കുന്നതില്‍ നിന്ന് താരങ്ങള്‍ പിന്മാറാനുള്ള മറ്റൊരു കാരണം. 

എന്നാല്‍ മിയു ഗോട്ട തനിക്ക് ലഭിച്ച മെഡല്‍ കടിച്ചില്ലെങ്കിലും മിയു ഗോട്ടയുടെ സ്വദേശമായ നഗോയുടെ മേയര്‍ തകാഷി കവാമുറ പണി പറ്റിച്ചു. മെഡല്‍ നേടിയ മിയുവിനെ അനുമോദിക്കാന്‍ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഇതിനിടയില്‍ മേയര്‍ മാസ്‌ക് മാറ്റി സ്വര്‍ണ മെഡലില്‍ കടിച്ചു. 

മേയറുടെ പ്രവര്‍ത്തിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നു. മിയുവിന്റെ മെഡല്‍ മാറ്റി നല്‍കണം എന്ന ആവശ്യം ആരാധകരുടെ ഭാഗത്ത് നിന്ന് രൂക്ഷമായി ഉയര്‍ന്നു. ഇതോടെ മേയര്‍ കടിച്ച മെഡലിന് പകരം പുതിയ മെഡല്‍ മിയുവിന് ലഭിച്ചു. അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റിയാണ് ഇതിന്റെ ചിലവും വഹിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com