ക്രീസിലെത്തുമ്പോള്‍ 23-2; ടീം ഓള്‍ഔട്ട് ആയപ്പോഴും നോട്ട്ഔട്ട്; 2021ല്‍ ഇംഗ്ലണ്ട് കണ്ടെത്തിയതില്‍ 27 ശതമാനം റണ്‍സും റൂട്ടില്‍ നിന്ന് 

ഇവിടെ 391 റണ്‍സിന് ഓള്‍ഔട്ട് ആവുമ്പോഴും ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെ പുറത്താക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല
ജോ റൂട്ട്/ഫോട്ടോ: ട്വിറ്റര്‍
ജോ റൂട്ട്/ഫോട്ടോ: ട്വിറ്റര്‍

ലണ്ടന്‍: ഒന്നാം ഇന്നിങ്‌സില്‍ 23-2 എന്ന നിലയില്‍ പതറിയ ഇംഗ്ലണ്ട് ലോര്‍ഡ്‌സ് ടെസ്റ്റിന്റെ മൂന്നാം ദിനം കളി അവസാനിപ്പിച്ചത് ഇന്ത്യക്ക് മേല്‍ ആധിപത്യം നേടി. ഇവിടെ 391 റണ്‍സിന് ഓള്‍ഔട്ട് ആവുമ്പോഴും ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെ പുറത്താക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല. 

321 പന്തുകള്‍ നേരിട്ട് 18 ബൗണ്ടറികളോടെ 180 റണ്‍സ് കണ്ടെത്തി നിന്ന റൂട്ട് നേട്ടങ്ങളില്‍ പലതും ലോര്‍ഡ്‌സിലെ സെഞ്ചുറിയോടെ സ്വന്തമാക്കി. ടെസ്റ്റില്‍ റൂട്ട് 9000 റണ്‍സ് പിന്നിട്ടു എന്നതാണ് അതില്‍ പ്രധാനം. ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ എന്ന നേട്ടത്തില്‍ ഇംഗ്ലണ്ട് താരങ്ങളില്‍ മൂന്നാം സ്ഥാനത്തും റൂട്ട് എത്തി. 

നാല് വലിയ കൂട്ടുകെട്ടുകളാണ് ലോര്‍ഡ്‌സ് ടെസ്റ്റില്‍ റൂട്ട് സഹതാരങ്ങളുമായി ചേര്‍ന്ന് ഉയര്‍ത്തിയത്. ബേണ്‍സിനൊപ്പം 85, ബെയര്‍‌സ്റ്റോയ്‌ക്കൊപ്ിപം 121, ബട്ട്‌ലറിനൊപ്പം 54, മൊയിന്‍ അലിക്കൊപ്പം 58 എന്നിവയാണ് അത്. 2021ല്‍ ഇംഗ്ലണ്ട് സ്‌കോര്‍ ചെയ്തതില്‍ 27 ശതമാനം റണ്‍സും കണ്ടെത്തിയത് റൂട്ട് ആണ്. 

മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ 27 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ആണ് ഇംഗ്ലണ്ടിനുള്ളത്. മുഹമ്മദ് സിറാജ് നാല് വിക്കറ്റും ഇശാന്ത് ശര്‍മ മൂന്ന് വിക്കറ്റും വീഴ്ത്തി. ആദ്യ ടെസ്റ്റില്‍ 9 വിക്കറ്റ് വീഴ്ത്തിയ ബൂമ്രയ്ക്ക് ലോര്‍ഡ്‌സിലെ ആദ്യ ഇന്നിങ്‌സില്‍ വിക്കറ്റ് സ്വന്തമാക്കാന്‍ കഴിഞ്ഞില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com