ടീമിലെ സഹ താരങ്ങള്‍ തമ്മിലടിച്ചു; മുഖത്തടി, കൈയാങ്കളി; ബ്രസീല്‍ താരത്തിന് ചുവപ്പ് കാര്‍ഡ് (വീഡിയോ)

ടീമിലെ സഹ താരങ്ങള്‍ തമ്മിലടിച്ചു; മുഖത്തടി, കൈയാങ്കളി; ബ്രസീല്‍ താരത്തിന് ചുവപ്പ് കാര്‍ഡ് (വീഡിയോ)
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ഇസ്താംബുള്‍: ഫുട്‌ബോള്‍ പോരാട്ടത്തിനിടെ എതിര്‍ താരങ്ങളുമായി കൊമ്പുകോര്‍ക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. എതിര്‍ താരത്തെ കൈയേറ്റം ചെയ്തതിന് താരങ്ങള്‍ക്ക് നേരിട്ട് ചുവപ്പ് കാര്‍ഡ് വാങ്ങി കളം വിടേണ്ടി വന്നിട്ടുമുണ്ട്. എന്നാല്‍ തികച്ചും വ്യത്യസ്തമായ ഒരു കൈയാങ്കളിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. 

തുര്‍ക്കിഷ് സൂപ്പര്‍ ലിഗ് ഫുട്‌ബോള്‍ പോരാട്ടത്തിന്റെ പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ തന്നെയാണ് വിവാദ സംഭവം. സ്വന്തം ടീം അംഗങ്ങള്‍ തമ്മില്‍ മൈതാനത്ത് വച്ച് കൊമ്പുകോര്‍ത്തതാണ് വൈറലായത്. ഗലാത്‌സരെ- ഗിരെസന്‍പോര്‍ മത്സരത്തിനിടെയാണ് സംഭവം. ഗലാത്‌സരെ പ്രതിരോധ താരമായ മാര്‍ക്കാവോയാണ് ഇവിടെ വില്ലനായത്. 

മത്സരത്തിനിടെ മാര്‍ക്കാവോ സഹ താരമായ അക്തുര്‍കോഗ്ലുവിനെതിരെയാണ് തിരിഞ്ഞത്. താരത്തെ പിടിച്ചു തള്ളുകയും തലകൊണ്ട് അക്തുര്‍കോഗ്ലുവിന്റെ നെറ്റിയില്‍ ഇടിക്കുന്നതും കൈകൊണ്ട് മുഖത്ത് അടിക്കുന്നതും വീഡിയോയില്‍ കാണാം. മറ്റ് സഹതാരങ്ങള്‍ ഇരുവരേയും പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെയും മാര്‍ക്കാവോ അക്തുര്‍കോഗ്ലുവിനെ തള്ളുന്നുണ്ട്. 

പിന്നാലെ മാര്‍ക്കാവോയ്ക്ക് റഫറി നേരിട്ട് ചുവപ്പ് കാര്‍ഡ് നല്‍കുകയായിരുന്നു. മത്സരത്തില്‍ ഗലാത്‌സരെ വിജയം സ്വന്തമാക്കി. മാര്‍ക്കാവോയ്‌ക്കെതിരെ കടുത്ത അച്ചടക്ക നടപടികള്‍ ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com