ഏറ്റവും മികച്ച എവേ ജയങ്ങളില്‍ ഒന്ന്, പ്രചോദനമായത് ഫീല്‍ഡിലെ പിരിമുറുക്കം: വിരാട് കോഹ്‌ലി

ഫീല്‍ഡിലെ പിരിമുറുക്കമാണ് ജയത്തിലേക്ക് എത്താന്‍ ടീമിന് പ്രചോദനമായത് എന്നാണ് കോഹ് ലി പറയുന്നത്
ഫോട്ടോ: ഐസിസി, ട്വിറ്റര്‍
ഫോട്ടോ: ഐസിസി, ട്വിറ്റര്‍

ലണ്ടന്‍: ലോര്‍ഡ്‌സില്‍ ടെസ്റ്റ് ജയം നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നേട്ടത്തിലേക്കാണ് ഇംഗ്ലണ്ടിനെ 151 റണ്‍സിന് തകര്‍ത്തതോടെ ഇന്ത്യ എത്തിയത്. ഫീല്‍ഡിലെ പിരിമുറുക്കമാണ് ജയത്തിലേക്ക് എത്താന്‍ ടീമിന് പ്രചോദനമായത് എന്നാണ് കോഹ് ലി പറയുന്നത്. 

അഞ്ചാം ദിനം ലോര്‍ഡ്‌സില്‍ കോഹ് ലി, ആന്‍ഡേഴ്‌സന്‍, മുഹമ്മദ് സിറാജ്, ബട്ട്‌ലര്‍, ബൂമ്ര എന്നിവരുടെ തുടരെയുള്ള സ്ലെഡ്ജിങ്ങുകള്‍ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷിയായത്. ഒടുവില്‍ ഇന്ത്യ മുന്‍പില്‍ വെച്ച 272 റണ്‍സിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ട് 120 റണ്‍സിന് ഓള്‍ഔട്ട് ആയി. 

ആദ്യ ദിവസമായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. സമ്മര്‍ദത്തിലേക്ക് വീണിട്ടും രണ്ടാം ഇന്നിങ്‌സില്‍ നമ്മള്‍ കളിച്ച വിധം, ബൂമ്രയും ഷമിയും വിസ്മയിപ്പിച്ചു. ബൂമ്രയിലും ഷമിയിലും ഞങ്ങള്‍ക്കുള്ള അഭിമാനം ഞങ്ങള്‍ അവരെ അറിയിക്കുകയാണ്. ബാറിങ്ങ് കോച്ച് ഇവരെ ബാറ്റിങ്ങില്‍ തയ്യാറാക്കിയെടുക്കാന്‍ കഠിനമായി ശ്രമിച്ചിരുന്നു. ടീമിന് വേണ്ടി മികവ് കാണിക്കണം എന്ന ആഗ്രഹം അവര്‍ക്കുണ്ടായി. അവര്‍ കണ്ടെത്തിയ റണ്‍സ് വിലമതിക്കാനാവാത്തതാണ്, കോഹ് ലി പറഞ്ഞു. 
 
60 ഓവറില്‍ അവരെ ഓള്‍ഔട്ടാക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടായി. ഞങ്ങളുടെ ഏറ്റവും മികച്ച എവേ ജയങ്ങളില്‍ ഒന്നാണ് ഇത്. ഏത് വേദിയിലാണ് കളിക്കുന്നത് എന്ന് ഞങ്ങള്‍ നോക്കാറില്ല. 2014ല്‍ ഇവിടെ ഞങ്ങള്‍ ജയിച്ചു. 2018ല്‍ തോറ്റു. ഈ സമയം ഇംഗ്ലണ്ടിനെ ലോര്‍ഡ്‌സില്‍ അസ്വസ്ഥപ്പെടുത്തണം എന്ന് തോന്നിയിരുന്നു. ഞങ്ങളെ ശരിക്കും അവര്‍ വേദനിപ്പിച്ചിരുന്നു, ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com