മൂന്നാം ടെസ്റ്റിന് മുന്‍പ് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി; പരിക്കിന്റെ പിടിയില്‍ 'എക്‌സ്പ്രസ് പേസര്‍'

അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ആദ്യ രണ്ട് മത്സരം കഴിയുമ്പോള്‍ 1-0ന് പിന്നിലായതിന് പിന്നാലെ ഇംഗ്ലണ്ടിന് മറ്റൊരു തിരിച്ചടിയും
ഫോട്ടോ: ട്വിറ്റര്‍
ഫോട്ടോ: ട്വിറ്റര്‍

ലണ്ടന്‍: അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ആദ്യ രണ്ട് മത്സരം കഴിയുമ്പോള്‍ 1-0ന് പിന്നിലായതിന് പിന്നാലെ ഇംഗ്ലണ്ടിന് മറ്റൊരു തിരിച്ചടിയും. പരിക്കേറ്റ പേസര്‍ മാര്‍ക് വുഡ്ഡിന് മൂന്നാം ടെസ്റ്റ് നഷ്ടമായേക്കും. 

മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിന് അടുത്ത ദിവസങ്ങളില്‍ മാത്രമാവും വുഡിന് കളിക്കാനാവുമോ എന്നതില്‍ തീരുമാനമെടുക്കുക. പരിക്കില്‍ നില്‍ക്കെ കളിക്കാന്‍ വുഡിന് മേല്‍ സമ്മര്‍ദം ചെലുത്തില്ലെന്ന് പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡ് വ്യക്തമാക്കി. 

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം ബൗണ്ടറി തടയാന്‍ ശ്രമിക്കവെ ഡൈവ് ചെയ്തപ്പോഴാണ് വുഡിന് പരിക്കേറ്റത്. പരിക്കേറ്റെങ്കിലും അഞ്ചാം ദിനം വുഡ് പന്തെറിയാന്‍ എത്തിയിരുന്നു. 

മൂന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സംഘത്തെ ഇന്ന് പ്രഖ്യാപിക്കും. ഇതില്‍ വുഡ്ഡിന്റെ പേര് ഉള്‍പ്പെടുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. നിലവില്‍ തങ്ങളുടെ മൂന്ന് പ്രധാന പേസര്‍മാര്‍ ഇല്ലാതെയാണ് ഇംഗ്ലണ്ട് കളിക്കുന്നത്. സ്റ്റുവര്‍ട്ട് ബ്രോഡ്, ക്രിസ് വോക്‌സ്, ഒലേ സ്‌റ്റോണ്‍സ്, ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സ് എന്നിവര്‍ ടീമിലില്ല. 

ലോഡ്‌സിലെ ആദ്യ ഇന്നിങ്‌സില്‍ 24 ഓവര്‍ എറിഞ്ഞ വുഡ് രണ്ട് വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിങ്‌സില്‍ രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവരെ തുടക്കത്തിലെ മടക്കിയും പൂജാരയുടെ വിക്കറ്റ് വീഴ്ത്തിയും വുഡ് ആതിഥേയര്‍ക്ക് മുന്‍തൂക്കം നേടിക്കൊടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com