ഇന്ത്യക്കായി കളിച്ചവരില്‍ ഏറ്റവും വിദ്യാഭ്യാസ യോഗ്യതയുള്ള താരം? രാഹുല്‍ ദ്രാവിഡോ കുംബ്ലെയോ അല്ല

ഇന്ത്യന്‍ ടീമിലേക്ക് എത്തിയ കളിക്കാരുടെ വിദ്യാഭ്യാസ യോഗ്യത നോക്കുമ്പോള്‍ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്നത് ആരാണ്?
അവിഷ്‌കാര്‍ സല്‍വി/ഫോട്ടോ: ട്വിറ്റര്‍
അവിഷ്‌കാര്‍ സല്‍വി/ഫോട്ടോ: ട്വിറ്റര്‍

ന്യൂഡല്‍ഹി: ഓരോ വര്‍ഷവും രാജ്യത്തിന് വേണ്ടി കളിക്കാന്‍ പല പുതുമുഖ താരങ്ങള്‍ക്കും അവസരം ലഭിക്കുന്നു. അവസരം ചിലര്‍ ഉപയോഗപ്പെടുത്തുമ്പോള്‍ മറ്റു ചിലരെ ക്രിക്കറ്റ് ലോകം മറക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ വരുന്നതോടെ വൈവിധ്യവും ടീമിനുള്ളില്‍ നിറയുന്നു. ഈ വൈവിധ്യത്തിനൊപ്പം പല വിധത്തിലുള്ള വിദ്യാഭ്യാസ യോഗ്യതയുള്ള താരങ്ങളുമാണ് ഇന്ത്യക്കായി ജേഴ്‌സി അണിയുന്നത്. 

ഇന്ത്യന്‍ ടീമിലേക്ക് എത്തിയ കളിക്കാരുടെ വിദ്യാഭ്യാസ യോഗ്യത നോക്കുമ്പോള്‍ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്നത് ആരാണ്? ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് എത്തിയ ഒരു ശാസ്ത്രജ്ഞനുണ്ട്, ആവിഷ്‌കാര്‍ സല്‍വി. 

ബംഗ്ലാദേശിന് എതിരെ കളിച്ചാണ് ആവിഷ്‌കാര്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. മുംബൈക്ക് വേണ്ടി നിരവധി ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചിട്ടുണ്ടെങ്കിലും രാജ്യാന്തര ക്രിക്കറ്റില്‍ മികവ് കണ്ടെത്താന്‍ അദ്ദേഹത്തിനായില്ല. നാല് ഏകദിനത്തിലാണ് സല്‍വി ഇന്ത്യന്‍ കുപ്പായം അണിഞ്ഞത്. 

പരിക്കും സല്‍വിയുടെ രാജ്യാന്തര കരിയര്‍ വളര്‍ച്ചയ്ക്ക് തിരിച്ചടിയായി. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായും സല്‍വി കളിച്ചു. ആസ്‌ട്രേഫിസിക്‌സിലാണ് സല്‍വി പിഎച്ച്ഡി ചെയ്തത്. ഐഎസ്ആര്‍ഓ, നാസ എന്നിവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് ആസ്‌ട്രേഫിസിസ്റ്റുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com