സ്റ്റീവ് സ്മിത്തും വാര്‍ണറും തിരിച്ചെത്തി; ടി20 ലോകകപ്പ് സംഘത്തെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയക്കായി ഇതുവരെ അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത വിക്കറ്റ് കീപ്പര്‍ ജോഷ് ഇന്‍ഗ്ലിസിനെ ടീമില്‍ ഉള്‍പ്പെടുത്തി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

സിഡ്‌നി: ടി20 ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ സംഘത്തെ പ്രഖ്യാപിച്ചു. സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, പാറ്റ് കമിന്‍സ്‌ എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തി. ഓസ്‌ട്രേലിയക്കായി ഇതുവരെ അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത വിക്കറ്റ് കീപ്പര്‍ ജോഷ് ഇന്‍ഗ്ലിസിനെ ടീമില്‍ ഉള്‍പ്പെടുത്തി. 

കൈമുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നാണ് സ്മിത്ത് മാറി നിന്നത്. കാല്‍മുട്ടിലെ ശസ്ത്രക്രിയക്ക് ശേഷം സുഖം പ്രാപിച്ച് വരികയാണ് ഫിഞ്ച്. കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍, ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരും ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തുന്നു. 

ആഷസ് പരമ്പരയെ തുടര്‍ന്ന് പല പ്രധാന താരങ്ങളേയും ടി20 ലോകകപ്പില്‍ നിന്ന് ഓസ്‌ട്രേലിയ ഒഴിവാക്കിയേക്കും എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. മാത്രമല്ല, ഐപിഎല്ലിനായി ബംഗ്ലാദേശ്, വിന്‍ഡിസ് പര്യടനങ്ങളില്‍ നിന്ന് പ്രമുഖ താരങ്ങളെ ടി20 ലോകകപ്പിന് പരിഗണിക്കില്ലെന്ന മുന്നറിയിപ്പ് ഫിഞ്ചിന്റെ ഭാഗത്ത് നിന്നും വന്നിരുന്നു. എന്നാല്‍ ടി20 ക്രിക്കറ്റില്‍ മോശം ഫലങ്ങളാണ് ഈ അടുത്ത് ഇംഗ്ലണ്ടിനെ തേടിയെത്തിയത്. 

വെസ്റ്റ് ഇന്‍ഡീസിന് എതിരേയും ബംഗ്ലാദേശിന് എതിരേയും 4-1ന് ഓസ്‌ട്രേലിയ ടി20 പരമ്പര അടിയറവ് വെച്ചിരുന്നു. പ്രധാന താരങ്ങളെയെല്ലാം ടി20 ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്താന്‍ ഇതും ഓസ്‌ട്രേലിയയെ പ്രേരിപ്പിച്ചു. 

വിറ്റാലിറ്റി ബ്ലാസ്റ്റിലേയും റെഡ് ബോള്‍ ക്രിക്കറ്റിലേയും മികവ് കണക്കിലെടുത്താണ് ഇന്‍ഗ്ലിസിനെ ടീമിലേക്ക് എടുത്തതെന്ന് ചെയര്‍മാന്‍ ഓഫ് സെലക്ടേഴ്‌സ് ജോര്‍ജ് ബെയ്‌ലി പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ടി20 ടീമുകളെ വീഴ്ത്താന്‍ പാകത്തില്‍ ഫോര്‍മാറ്റിലെ ഏറ്റവും മികച്ച താരങ്ങള്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഓസ്‌ട്രേലിയയുടെ ലോകകപ്പ് സംഘം: ആരോണ്‍ ഫിഞ്ച്(ക്യാപ്റ്റന്‍), പാറ്റ് കമിന്‍സ്(വൈസ് ക്യാപ്റ്റന്‍), ആഷ്ടണ്‍ അഗര്‍, ഹെയ്‌സല്‍വുഡ്, ഇന്‍ഗ്ലിസ്, മിച്ചല്‍ മാര്‍ഷ്, മാക്‌സ് വെല്‍, റിച്ചാര്‍ഡ്‌സന്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, സ്റ്റൊയ്‌നിസ്, മാത്യു വേഡ്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com