'നിങ്ങള്‍ക്ക് അഭിമാനിക്കാം, അയോധ്യയിലേക്ക് വരൂ'; പിവി സിന്ധുവിന്റെ കോച്ചിനോട് മോദി 

പി വി സിന്ധുവിന്റെ കോച്ച് തായ് സാങ്ങിനോട് അയോധ്യ സന്ദര്‍ശിക്കണം എന്നാണ് മോദി നിര്‍ദേശിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: ടോക്യോ ഒളിംപിക്‌സിന്റെ ഭാഗമായ ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്ക് തുടക്കം മുതല്‍ പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉണ്ടായിരുന്നു. നാട്ടിലേക്ക് തിരിച്ചെത്തിയ ഇന്ത്യന്‍ താരങ്ങളുമായി പ്രധാനമന്ത്രി ആശയ വിനിമയം നടത്തുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അതില്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധുവിന്റെ കോച്ചിനോട്‌ മോദി പറയുന്ന വാക്കുകള്‍ ചര്‍ച്ചയാവുന്നു. 

ടോക്യോയിലെ ഇന്ത്യയുടെ വെങ്കല മെഡല്‍ ജേതാവായ പി വി സിന്ധുവിന്റെ കോച്ച് തായ് സാങ്ങിനോട് അയോധ്യ സന്ദര്‍ശിക്കണം എന്നാണ് മോദി നിര്‍ദേശിച്ചത്. അയോധ്യയും സൗത്ത് കൊറിയയും തമ്മില്‍ ഒരു പ്രത്യേക ബന്ധമുണ്ട്. ഇന്ത്യയിലേക്ക് ഒരു സവിശേഷ ചടങ്ങില്‍ പങ്കെടുക്കാന്‍ സൗത്ത് കൊറിയയുടെ പ്രഥമ വനിത എത്തിയിരുന്നു. നിങ്ങള്‍ ഉറപ്പായും അയോധ്യ സന്ദര്‍ശിക്കണം. നിങ്ങള്‍ക്ക് അഭിമാനം തോന്നും, പാര്‍ക് തായ് സാങ്ങിനോട് മോദി പറഞ്ഞു. 

ടോക്യോ ഒളിംപിക്‌സിന് ശേഷം മടങ്ങിയെത്തുന്ന സിന്ധുവിനൊപ്പം ഐസ്‌ക്രീം കഴിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. മോദി തന്റെ വാക്ക് നിറവേറ്റുകയും ചെയ്തു. മോദിക്കൊപ്പം നിന്ന് സംസാരിക്കുന്ന വീഡിയോ സിന്ധുവും പങ്കുവെച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com