ഋഷഭ് പന്തോ ശ്രേയസ് അയ്യരോ? ആര് നയിക്കുമെന്നതില്‍ തീരുമാനമെടുക്കാനാവാതെ ഡല്‍ഹി ക്യാപിറ്റല്‍സ്‌

സീസണില്‍ 8 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ആറ് ജയവും രണ്ട് തോല്‍വിയുമായി ഒന്നാം സ്ഥാനത്തായിരുന്നു ഡല്‍ഹി
ഋഷഭ് പന്ത്/ഫയല്‍ ചിത്രം
ഋഷഭ് പന്ത്/ഫയല്‍ ചിത്രം

പിഎല്‍ പതിനാലാം സീസണ്‍ മത്സരങ്ങള്‍ യുഎഇയില്‍ പുനരാരംഭിക്കുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തില്‍ മാറ്റമുണ്ടാവുമോ എന്ന ചോദ്യം ഉയരുന്നു. 2021 സീസണിന്റെ തുടക്കത്തില്‍ ഋഷഭ് പന്താണ് ഡല്‍ഹിയെ നയിച്ചത്.

ശ്രേയസ് അയ്യര്‍ പരിക്കില്‍ നിന്ന് മുക്തനായി വരുമ്പോള്‍ നായക സ്ഥാനം ഋഷഭ് പന്തില്‍ നിന്ന് തിരികെ എടുക്കുമോ എന്നതില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. സീസണില്‍ 8 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ആറ് ജയവും രണ്ട് തോല്‍വിയുമായി ഒന്നാം സ്ഥാനത്തായിരുന്നു ഡല്‍ഹി. 

ശനിയാഴ്ച പുലര്‍ച്ചെ ഡല്‍ഹി ക്യാപിറ്റല്‍സ് സംഘം യുഎഇയിലേക്ക് തിരിക്കും. ക്യാപ്റ്റന്‍ വിഷയത്തില്‍ ടീം മാനേജ്‌മെന്റ് ഇതുവരെ തീരുമാനം എടുത്തിട്ടില്ല, വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

2018ലാണ് ശ്രേയസ് അയ്യര്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായക സ്ഥാനത്തേക്ക് എത്തിയത്. പിന്നാലെ 2012ന് ശേഷം ആദ്യമായി അവര്‍ പ്ലേഓഫിലേക്ക് യോഗ്യത നേടി. പിന്നെയങ്ങോട്ട് ഡല്‍ഹി സ്ഥിരത കണ്ടെത്തി തേരോട്ടം തുടര്‍ന്നു. എന്നാല്‍ 2020 ഫൈനലില്‍ മുംബൈയോട് തോല്‍വി. പരിക്കേറ്റ് ശ്രേയസ് മാറി നിന്നെങ്കിലും ഋഷഭ് പന്തിന് കീഴിലും മിന്നും പ്രകടനമാണ് ഡല്‍ഹി പുറത്തെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com