മെസിയുടെ കണ്ണീർ വീണ ടിഷ്യു പേപ്പർ ലേലത്തിന്; വില എഴ് കോടി 44 ലക്ഷം!

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th August 2021 09:32 PM  |  

Last Updated: 19th August 2021 09:32 PM  |   A+A-   |  

Tear-soaked tissue

ഫോട്ടോ: ട്വിറ്റർ

 

മാഡ്രിഡ്: സമീപ ദിവസങ്ങളിൽ ഫുട്ബോൾ ലോകത്ത് വലിയ ചർച്ചകൾക്ക് ഇടയുണ്ടാക്കിയ സംഭവമായിരുന്നു ബാഴ്സലോണ വിട്ട് ലയണൽ മെസി ഫ്രഞ്ച് ലീ​ഗ് വൺ വമ്പൻമാരായ പിഎസ്ജി ടീമിലേക്ക് ചേക്കേറിയത്. അതിനിടെ ടീമിൽ നിന്ന് വിട വാങ്ങുന്നതിന്റെ ഭാ​ഗമായി സംഘടിപ്പിച്ച ചടങ്ങിൽ വച്ച് ലയണൽ മെസി സംസാരിക്കവെ വിതുമ്പിക്കരഞ്ഞതും ശ്രദ്ധേയമായിരുന്നു. 

ചടങ്ങിനിടെ കരഞ്ഞ മെസി ഭാര്യ അന്റോനെല്ല കൈമാറിയ ടിഷ്യു പേപ്പർ ഉപയോഗിച്ചാണു കണ്ണീരു തുടച്ചത്. ചടങ്ങിനിടെ നിലത്തു വീണ ഈ ടിഷ്യു പേപ്പർ ലഭിച്ച ആരാധകൻ ഇപ്പോൾ അതു ലേലത്തിൽ വച്ചിരിക്കുകയാണ്. മെസിയുടെ കണ്ണീരു പതിഞ്ഞ ടിഷ്യു പേപ്പർ ഓൺലൈൻ സൈറ്റിലൂടെ ലേലത്തിനു വയ്ക്കുന്ന കാര്യം ഇദ്ദേഹം തന്നെയാണു പുറത്തുവിട്ടതും. 

‘മെസിയെപ്പോലെ ഒരു ലോകോത്തക ഫുട്ബോളറെ ക്ലോൺ ചെയ്തെടുക്കാൻ മെസിയുടെ ജനിതക അംശം അടങ്ങിയ ടിഷ്യു’– എന്ന പരസ്യ വാചകത്തോടെയാണു ടിഷ്യു പേപ്പർ ലേലത്തിനെത്തുന്നത്. എഴ് കോടി 44 ലക്ഷം രൂപയാണ് ഇതിന് വിലയിട്ടിരിക്കുന്നത്.