'ബൂമ്രയുടെ ക്ഷമാപണം ആന്‍ഡേഴ്‌സന്‍ സ്വീകരിച്ചില്ല, അത് ടീമിനെ ഒന്നിപ്പിപ്പിച്ചു'; ലോഡ്‌സില്‍ അഞ്ചാം ദിനം കണ്ട ഇന്ത്യയെ ചൂണ്ടി ഫീല്‍ഡിങ് കോച്ച്‌

ലോഡ്‌സിലെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സില്‍ ആന്‍ഡേഴ്‌സന് എതിരെ തുടരെ ഷോര്‍ട്ട് പിച്ച് ഡെലിവറികള്‍ ബൂമ്രയില്‍ നിന്ന് വന്നിരുന്നു
ഫോട്ടോ: ഐസിസി, ട്വിറ്റര്‍
ഫോട്ടോ: ഐസിസി, ട്വിറ്റര്‍

ലണ്ടന്‍: ബൂമ്രയുടെ ക്ഷമാപണം സ്വീകരിക്കാന്‍ ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ തയ്യാറാവാതിരുന്നത് ഇന്ത്യന്‍ ടീമിനെ ഒന്നിപ്പിച്ചതായി ഇന്ത്യന്‍ ഫീല്‍ഡിങ് കോച്ച്‌ ആര്‍ ശ്രീധര്‍. ലോഡ്‌സിലെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സില്‍ ആന്‍ഡേഴ്‌സന് എതിരെ തുടരെ ഷോര്‍ട്ട് പിച്ച് ഡെലിവറികള്‍ ബൂമ്രയില്‍ നിന്ന് വന്നിരുന്നു. 

ഇംഗ്ലണ്ട് ഇന്നിങ്‌സിന് ശേഷം കളിക്കാര്‍ ഡ്രസിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയം ബൂമ്ര ആന്‍ഡേഴ്‌സന്റെ അടുത്ത് എത്തി തോളില്‍ തട്ടി, താന്‍ മനപൂര്‍വം അങ്ങനെ പന്തെറിഞ്ഞതല്ല എന്ന് പറഞ്ഞു. നമുക്ക് എല്ലാവര്‍ക്കും അറിയാം ബൂമ്ര അത്രയും നല്ല വ്യക്തിയാണ്. അതിനാലാണ് ആന്‍ഡേഴ്‌സന്റെ അടുത്ത് എത്തി ബൂമ്ര സംസാരിച്ചത്. എന്നാല്‍ ബൂമ്രയുടെ വാക്കുകള്‍ അംഗീകരിക്കാന്‍ ആന്‍ഡേഴ്‌സന്‍ തയ്യാറായില്ല, അശ്വിനുമായുള്ള വീഡിയോയില്‍ ആര്‍ ശ്രീധര്‍ പറഞ്ഞു. 

മറ്റ് ബാറ്റ്‌സ്മാന്മാരുടെ നേര്‍ക്ക് 85 എന്ന വേഗതയിലാണ് നീ എറിഞ്ഞത്. എന്നാല്‍ എന്റെ നേര്‍ക്ക് 90 എന്ന വേഗതയിലും. ഇത് ചീറ്റിങ് ആണ്. ഞാന്‍ അംഗീകരിക്കില്ല, ആന്‍ഡേഴ്‌സന്‍ ബൂമ്രയോട് പറഞ്ഞു, ആര്‍ ശ്രീധര്‍ പറയുന്നു. 

ഇതാണ് ടീമിനെ കൂടുതല്‍ ഒരുമിപ്പിച്ചത്. അതിന് മുന്‍പ് ടീം ഒരുമിച്ചായിരുന്നില്ല എന്നല്ല. ടീം അംഗങ്ങള്‍ക്കുള്ളില്‍ അവിടെ ഒരു തീപ്പൊരു വീണു. അഞ്ചാം ദിനം ഗ്രൗണ്ടില്‍ അത് പ്രകടവുമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com