മെസിക്ക് ഇന്ന് പിഎസ്ജിയില്‍ അരങ്ങേറ്റം? ബ്രെസ്റ്റിനെതിരെ കളിച്ചില്ലെങ്കില്‍ പിന്നെ കാത്തിരിപ്പ് നീളും

ലീഗ് വണ്ണിലെ ബ്രെസ്റ്റിന് എതിരായ കളിയില്‍ മെസി കളിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പാരീസ്: പിഎസ്ജി ഇന്ന് ലീഗ് വണ്ണില്‍ ഇറങ്ങുമ്പോള്‍ ഇലവനില്‍ മെസി ഉണ്ടാവുമോ എന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. എന്നാല്‍ ലീഗ് വണ്ണിലെ ബ്രെസ്റ്റിന് എതിരായ കളിയില്‍ മെസി കളിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. 

മെസിക്കൊപ്പം നെയ്മറും ഈ മത്സരത്തിനുണ്ടാവില്ല. സീസണിന്റെ ഇടവേളയ്ക്ക് ശേഷം ഫിറ്റ്‌നസ് പൂര്‍ണമായും കണ്ടെത്തുന്നിടത്തേക്ക് മെസി എത്തിയിട്ടില്ല എന്ന കാരണം ചൂണ്ടിയാണ് കളിക്കാത്തത് എന്നാണ് സൂചന. പിഎസ്ജിയിലെ മെസിയുടെ അരങ്ങേറ്റം ബ്രെസ്റ്റിന് എതിരായ കളിയോടെ ഉണ്ടാവുമെന്ന സൂചനയാണ് കോച്ച് മൗറീസിയോ പൊച്ചെറ്റിനോയില്‍ നിന്ന് വന്നത്. എന്നാല്‍ മെസി വീണ്ടും കളിക്കളത്തിലേക്ക് എത്തുന്നത് കാണാന്‍ ആരാധകര്‍ കാത്തിരിക്കണം. 

ഇന്നത്തെ മത്സരം കഴിഞ്ഞാല്‍ ഓഗസ്റ്റ് 30നാണ് പിഎസ്ജിയുടെ അടുത്ത മത്സരം. ബ്രെസ്റ്റിന് എതിരെ ഇന്ന് ഇറങ്ങിയില്ലെങ്കില്‍ 30ന് അരങ്ങേറ്റം കുറിക്കാമെന്ന പ്രതീക്ഷകള്‍ക്ക് മേലും കരിനിഴല്‍ വീഴുന്നുണ്ട്. സെപ്തംബര്‍ മൂന്നിന് അര്‍ജന്റീനയുടെ മത്സരം വരുന്നു. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വെനസ്വേലയെ ആണ് നേരിടുക. 

അര്‍ജന്റീനയ്ക്ക് വേണ്ടി കളിക്കാന്‍ പോവുകയാണ് എങ്കില്‍ മെസിയുടെ പിഎസ്ജി അരങ്ങേറ്റം നീളും. അതല്ല ഇന്ന് മെസിയെ കളിപ്പിക്കാന്‍ പിഎസ്ജി തീരുമാനിച്ചാല്‍ 2017ന് ശേഷം നെയ്മറും മെസിയും ഒരുമിച്ച് കളിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com