2-3ന് വിറപ്പിച്ച് വിന്‍ഡിസ് ബൗളര്‍മാര്‍; ബാബര്‍-ഫവദ് കൂട്ടുകെട്ടോടെ പാകിസ്ഥാന്റെ തിരിച്ചടി 

ബാബര്‍ അസമിന്റേയും ഫവദ് അലമിന്റേയും അര്‍ധ ശതകം നേടിയ ഇന്നിങ്‌സ് ആണ് പാകിസ്ഥാനെ തുണച്ചത്
ഫോട്ടോ: ട്വിറ്റര്‍
ഫോട്ടോ: ട്വിറ്റര്‍

ജമൈക്ക: വെസ്റ്റ് ഇന്‍ഡീസിന് എതിരെ 2-3ന് തകര്‍ന്നെങ്കിലും രണ്ടാം ടെസ്റ്റില്‍ തിരികെ കയറി പാകിസ്ഥാന്‍. ബാബര്‍ അസമിന്റേയും ഫവദ് അലമിന്റേയും അര്‍ധ ശതകം നേടിയ ഇന്നിങ്‌സ് ആണ് പാകിസ്ഥാനെ തുണച്ചത്. 

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കാനുള്ള വിന്‍ഡിസിന്റെ തീരുമാനം ശരിയെന്ന് തെളിയിച്ച തുടക്കമാണ് ബൗളര്‍മാര്‍ നല്‍കിയത്. പാകിസ്ഥാന്‍ സ്‌കോര്‍ രണ്ട് റണ്‍സില്‍ മാത്രം എത്തിയപ്പോഴേക്കും ഓപ്പണര്‍ അബിദ് അലിയും വണ്‍ ഡൗണ്‍ അസര്‍ അലിയും കൂടാരം കയറി. 

പിന്നാലെ ഒരു റണ്‍ എടുത്ത ഇമ്രാന്‍ ബട്ടും കൂടാരം കയറി. ഇതോടെ പാകിസ്ഥാന്‍ തകര്‍ച്ച മുന്‍പില്‍ കണ്ടു. എന്നാല്‍ ബാബര്‍ അസമും ഫവദ് അലമും ചേര്‍ന്ന് കൂട്ടുകെട്ട് ഉയര്‍ത്തി. മൂന്നാം വിക്കറ്റില്‍ 143 റണ്‍സ് ആണ് ഇവര്‍ കണ്ടെത്തിയത്. 

ബാബര്‍ അസം 174 പന്തില്‍ നിന്ന് 13 ഫോര്‍ നേടി പുറത്തായി. ഫവദ് അലം 149 പന്തില്‍ നിന്ന് 76 റണ്‍സ് നേടി. ബാബറിനെ റോച്ച് മടക്കിയപ്പോള്‍ ഫവദ് അലം റിട്ടയേര്‍ഡ് ഹര്‍ട്ടായി. 22 റണ്‍സുമായി മുഹമ്മദ് റിസ്വാനും 23 റണ്‍സുമായി ഫഹീം അഷ്‌റഫുമാണ് ക്രീസില്‍. ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് ആണ് പാകിസ്ഥാന്റെ സ്‌കോര്‍ ബോര്‍ഡിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com