അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്; നടത്തത്തില്‍ ഇന്ത്യയുടെ അമിത് ഖാത്രിക്ക് വെള്ളി 

നെയ്‌റോബിയില്‍ നടക്കുന്ന ലോക അണ്ടര്‍ 20 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണ് ഇത്
അമിത് ഖാത്രി/ഫോട്ടോ: ട്വിറ്റര്‍
അമിത് ഖാത്രി/ഫോട്ടോ: ട്വിറ്റര്‍

നെയ്‌റോബി: അണ്ടര്‍ 20 ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നടത്തത്തില്‍ ഇന്ത്യക്ക് വെള്ളി. 10 കിമീ നടത്തത്തില്‍ ഇന്ത്യയുടെ അമിത് ഖാത്രിയാണ് വെള്ളി നേടിയത്. 

നെയ്‌റോബിയില്‍ നടക്കുന്ന ലോക അണ്ടര്‍ 20 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണ് ഇത്. ലോക അണ്ടര്‍ 20 അത്‌ലറ്റിക്‌സിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ ആറാമത്തെ മെഡലും. 

42 മിനിറ്റ് 17.94 സെക്കന്റ് സമയം കണ്ടെത്തിയാണ് അമിത് ഖാത്രിയുടെ വെള്ളി മെഡല്‍ നേട്ടം. ഇവിടെ പുതിയ ദേശിയ അണ്ടര്‍ 20 റെക്കോര്‍ഡും അമിത് ഖാത്രി തന്റെ പേരില്‍ ചേര്‍ക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com