ജോസ് ബട്ട്‌ലര്‍ യുഎഇയിലേക്കില്ല, ബെന്‍ സ്‌റ്റോക്ക്‌സിന്റെ കാര്യത്തിലും ഉറപ്പില്ല; വെടിക്കെട്ട് ബാറ്റ്‌സ്മാനെ ടീമിലെത്തിച്ച് കരകയറാന്‍ രാജസ്ഥാന്‍ റോയല്‍സ്‌

ബട്ട്‌ലറിന് പകരം ന്യൂസിലാന്‍ഡ് താരം ഗ്ലെന്‍ ഫിലിപ്‌സിനെയാണ് രാജസ്ഥാന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പതിനാലാം ഐപിഎല്‍ സീസണ്‍ മത്സരങ്ങള്‍ യുഎഇയില്‍ പുനരാരംഭിക്കുമ്പോള്‍ തിരിച്ചടികളാണ് രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍പില്‍ വന്ന് നില്‍ക്കുന്നത്. യുഎഇയിലേക്ക് ഐപിഎല്ലിനായി എത്തില്ലെന്ന് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ജോസ് ബട്ട്‌ലര്‍ വ്യക്തമാക്കി. 

തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ജനന സമയം ഭാര്യക്കൊപ്പം നില്‍ക്കുന്നതിനായാണ് ബട്ട്‌ലര്‍ ഐപിഎല്‍ ഉപേക്ഷിക്കുന്നത്. ആഷസ് പരമ്പരയിലും ബട്ട്‌ലര്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. 

ബട്ട്‌ലറിന്റെ പിന്മാറ്റത്തോടെ വലിയ തിരിച്ചടിയാണ് രാജസ്ഥാന്‍ റോയല്‍സ് നേരിടുന്നത്. പരിക്കിനെ തുടര്‍ന്ന് ജോഫ്ര ആര്‍ച്ചര്‍ കളിക്കില്ല. മാനസികാരോഗ്യം മുന്‍നിര്‍ത്തി ക്രിക്കറ്റില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് ഇടവേള എടുത്തിരിക്കുകയാണ് ബെന്‍ സ്റ്റോക്ക്‌സ്. ആര്‍ച്ചര്‍, ബെന്‍ സ്‌റ്റോക്ക്‌സ്, ബട്ട്‌ലര്‍ എന്നീ പ്രധാന താരങ്ങളുടെ അഭാവം രാജസ്ഥാന്‍ റോയല്‍സിന് വലിയ തിരിച്ചടിയാവും. 

ബട്ട്‌ലറിന് പകരം ന്യൂസിലാന്‍ഡ് താരം ഗ്ലെന്‍ ഫിലിപ്‌സിനെയാണ് രാജസ്ഥാന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂറ്റന്‍ ഷോട്ടുകള്‍ പറത്താന്‍ പ്രാപ്തിയുള്ള കളിക്കാരനാണ് ഗ്ലെന്‍ ഫിലിപ്‌സ്. കിവീസിനായി ഫില്‌സ് ഇതുവരെ 25 ടി20 മത്സരങ്ങള്‍ കളിച്ചു. 149ന് മുകളിലാണ് സ്‌ട്രൈക്ക്‌റേറ്റ്. വെസ്റ്റ് ഇന്‍ഡീസിന് എതിരെ 51 പന്തില്‍ നിന്ന് 108 റണ്‍സിന്റെ വെടിക്കെട്ട് ബാറ്റിങ്ങും ഫിലിപ്‌സില്‍ നിന്ന് വന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com