ബാഴ്‌സയെ വിറപ്പിച്ച് അത്‌ലറ്റിക് ക്ലബ്, സമനില പിടിച്ച് രക്ഷപെട്ട് കാറ്റലന്‍സ്‌

ഇഞ്ചുറി ടൈമില്‍ ചുവപ്പുകാര്‍ഡ് എറിക് ഗാര്‍ഷ്യ പുറത്ത് പോയെങ്കിലും ജയ ഗോളിലേക്ക് എത്താതെ അത്‌ലറ്റിക്കിനെ തടയാന്‍ ബാഴ്‌സയ്ക്ക് കഴിഞ്ഞു
ഫോട്ടോ: ബാഴ്‌സലോണ എഫ്‌സി, ട്വിറ്റര്‍
ഫോട്ടോ: ബാഴ്‌സലോണ എഫ്‌സി, ട്വിറ്റര്‍

ബില്‍ബാവോ: ലാ ലീഗയില്‍ അത്‌ലറ്റിക് ക്ലബിനെതിരായ പോരില്‍ സമനില പിടിച്ച് രക്ഷപെട്ട് ബാഴ്‌സ. മെസി ക്ലബ് വിട്ടതിന് ശേഷമുള്ള ബാഴ്‌സയുടെ രണ്ടാമത്തെ മത്സരമായിരുന്നു ഇത്. 

50ാം മിനിറ്റില്‍ ഇനിഗോ മാര്‍ട്ടിനെസിലൂടെയാണ് അത്‌ലറ്റിക് ക്ലബ് ഗോള്‍ നേടിയത്. പിന്നാലെ 75ാം മിനിറ്റില്‍ മെംഫിസ് ഡിപേയിലൂടെ ബാഴ്‌സ സമനില പിടിച്ചു. ഇഞ്ചുറി ടൈമില്‍ ചുവപ്പുകാര്‍ഡ് എറിക് ഗാര്‍ഷ്യ പുറത്ത് പോയെങ്കിലും ജയ ഗോളിലേക്ക് എത്താതെ അത്‌ലറ്റിക്കിനെ തടയാന്‍ ബാഴ്‌സയ്ക്ക് കഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com